സിഡ്‌നി: ഇത്തവണ ഓസ്‌ട്രേലിയയില്‍ നടക്കേണ്ട ആഷസ് പരമ്പരയുടെ ഭാവി ഇംഗ്ലണ്ട് ടീമിന്റെ കൈകളിലാണെന്ന് ഓസ്‌ട്രേലിയന്‍ ആരോഗ്യമന്ത്രി ഗ്രെഗ് ഹണ്ട്. 

പരമ്പര നടക്കുന്നതിനാായി പ്രായോഗികവും നടപ്പാക്കാന്‍ കഴിയുന്നതുമായ രീതിയില്‍ ഓസ്ട്രേലിയന്‍ ആരോഗ്യ വകുപ്പ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ബയോ ബബിള്‍ പ്രയാസങ്ങള്‍ മുന്‍നിര്‍ത്തി പരമ്പരയില്‍ പങ്കെടുക്കുന്നതില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് അടക്കമുള്ള താരങ്ങള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. മാത്രമല്ല ഓസ്‌ട്രേലിയയിലെ കടുത്ത കോവിഡ് ചട്ടങ്ങള്‍ കാരണം ഇംഗ്ലണ്ട് താരങ്ങള്‍ക്ക് കുടുംബത്തെ ഒപ്പം കൂട്ടാന്‍ സാധിക്കില്ലെന്നതും ഇതിന് കാരണമായി.

പരമ്പര നടക്കാന്‍ ഓസ്ട്രേലിയയിലെ നിര്‍ദിഷ്ട ക്രമീകരണങ്ങള്‍ മതിയോ എന്ന കാര്യത്തില്‍ ഈ ആഴ്ച തീരുമാനമെടുക്കുമെന്ന് ഇംഗ്ലണ്ട് ആന്റ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് തിങ്കളാഴ്ച പ്രസ്താവനയില്‍ വ്യക്തമാക്കി.

Content Highlights: Fate of The Ashes series in England s hands says health minister