ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഓവലില്‍ നടക്കുന്ന നാലാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ ഫാസ്റ്റ് ബൗളര്‍ പ്രസിദ്ധ് കൃഷ്ണയെ ഉള്‍പ്പെടുത്തി.

ഓള്‍ ഇന്ത്യ സീനിയര്‍ സെലക്ഷന്‍ കമ്മിറ്റിയോട് ടീം മാനേജ്‌മെന്റിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് ബി.സി.സി.ഐ താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

നിലനില്‍ സ്റ്റാന്‍ഡ്‌ബൈ താരമായി പ്രസിദ്ധ് ഇംഗ്ലണ്ടിലുള്ള ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്. ഈ വര്‍ഷം മാര്‍ച്ചില്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ താരം ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചിരുന്നു. 

സെപ്റ്റംബര്‍ രണ്ട് മുതലാണ് പരമ്പരയിലെ നാലാം ടെസ്റ്റ്. 

ഇതോടെ ഓവല്‍ ടെസ്റ്റിലോ മാഞ്ചെസ്റ്റര്‍ ടെസ്റ്റിലോ കൃഷ്ണ ഇന്ത്യന്‍ ടീമില്‍ സ്ഥാനം പിടിക്കാനുള്ള സാധ്യത തെളിഞ്ഞു. 

Content Highlights: Fast bowler Prasidh Krishna has been added to Indian squad