ബ്രിസ്‌ബെയ്ന്‍: ഓസ്‌ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിനിടെ ബൗണ്‍സറിന്റെ പേരില്‍ ഇന്ത്യന്‍ പേസര്‍ ഷാര്‍ദുല്‍ താക്കൂറിനെ താക്കീത് ചെയ്ത ഓസ്‌ട്രേലിയന്‍ അമ്പയറുടെ നടപടിക്കെതിരേ ആരാധകര്‍ രംഗത്ത്. 

ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്നതിനിടെയാണ് സംഭവം. 

ഓസീസ് ഇന്നിങ്‌സിന്റെ 75-ാം ഓവറില്‍ പാറ്റ് കമ്മിന്‍സ് ബാറ്റ് ചെയ്യുന്നതിനിടെ ഷാര്‍ദുല്‍ അദ്ദേഹത്തിനെതിരേ രണ്ട് ബൗണ്‍സറുകള്‍ എറിഞ്ഞിരുന്നു. 

ഈ പന്തുകള്‍ വൈഡ് വിളിച്ച ഓസ്‌ട്രേലിയന്‍ അമ്പയര്‍ ബ്രൂസ് ഓക്‌സന്‍ഫോര്‍ഡ് അപകടകരമായി പന്തെറിഞ്ഞതിന് ഷാര്‍ദുലിനെ താക്കീത് ചെയ്യുകയും ചെയ്തു.

എന്നാല്‍ ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്നതിനിടെ ടി. നടരാജനെതിരേ ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സും ഇത്തരത്തില്‍ ബൗണ്‍സറുകള്‍ എറിഞ്ഞിരുന്നു. 

അപ്പോള്‍ ഒന്നും മിണ്ടാതിരുന്ന ബ്രൂസ് ഓക്‌സന്‍ഫോര്‍ഡ്, ഷാര്‍ദുലിനെ താക്കീത് ചെയ്തതതാണ് ആരാധകരെ ചൊടിപ്പിച്ചത്. 

Fans furious after Shardul Thakur warned for bouncer

ഇന്ത്യന്‍ വാലറ്റക്കാര്‍ക്കെതിരേ ബൗണ്‍സറുകള്‍ എറിഞ്ഞ മിച്ചല്‍ സ്റ്റാര്‍ക്കും താക്കീത് ചെയ്യപ്പെടേണ്ടതല്ലേ എന്നാണ് അവരുടെ ചോദ്യം. അമ്പയറുടെ ഈ ഇരട്ടത്താപ്പ് ചോദ്യം ചെയ്ത് നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെയും മറ്റും രംഗത്തെത്തിയിരിക്കുന്നത്.

Fans furious after Shardul Thakur warned for bouncer

Content Highlights: Fans furious after Shardul Thakur warned for bouncer