പന്തിന് ധോനിയാകാന്‍ സാധിക്കില്ല; ലങ്കയ്‌ക്കെതിരേ റണ്ണൗട്ട് നഷ്ടപ്പെടുത്തിയ താരത്തിനെതിരേ വിമര്‍ശനം


Photo: twitter.com

ദുബായ്: ശ്രീലങ്കയ്‌ക്കെതിരായ സൂപ്പര്‍ ഫോര്‍ മത്സരത്തിലെ തോല്‍വിയോടെ ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷകള്‍ ഏതാണ്ട് അസ്തമിച്ച സ്ഥിതിയിലാണ്. ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ ആറു വിക്കറ്റിനാണ് ഇന്ത്യ ലങ്കയോട് തോറ്റത്.

ഇപ്പോഴിതാ ഈ തോല്‍വിക്ക് പിന്നാലെ നിര്‍ണായക സമയത്ത് റണ്ണൗട്ട് അവസരം നഷ്ടമാക്കിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനെതിരേ തിരിഞ്ഞിരിക്കുകയാണ് ആരാധകര്‍. അവസാന ഓവറില്‍ ഏഴു റണ്‍സ് മാത്രം പ്രതിരോധിക്കാനുണ്ടായിരുന്നപ്പോള്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ അര്‍ഷ്ദീപ് സിങ് ബൗണ്ടറികളൊന്നും തന്നെ വഴങ്ങാതെ കളി അവസാന പന്തുകളിലേക്കെത്തിച്ചിരുന്നു. അഞ്ചാം പന്ത് ലങ്കന്‍ ക്യാപ്റ്റന്‍ ദസുന്‍ ഷാനകയ്ക്ക് തൊടാന്‍ സാധിച്ചില്ല. പന്ത് നേരെ പോയത് ഋഷഭ് പന്തിന്റെ കൈകളിലേക്കായിരുന്നു. ബൈ റണ്ണിനായി ഓടിയ ഭാനുക രാജപക്‌സയെ റണ്ണൗട്ടാക്കാനുള്ള സുവര്‍ണാവസരം പന്തിന് ലഭിച്ചെങ്കിലും താരത്തിന് പന്ത് വിക്കറ്റില്‍ കൊള്ളിക്കാനായില്ല. ഋഷഭ് പന്തിന്റെ ത്രോ നേരെ പോയത് അര്‍ഷ്ദീപിന്റെ കൈയിലേക്കായിരുന്നു. താരത്തിനും നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലെ വിക്കറ്റില്‍ പന്ത് കൊള്ളിക്കാന്‍ സാധിച്ചില്ല. ബാക്കപ്പ് ആരും തന്നെ ഇല്ലാതിരുന്ന അവസരം മുതലെടുത്ത് രണ്ടാമത് ഒരു റണ്‍ കൂടി ഓടിയെടുത്ത് ശ്രീലങ്ക വിജയം സ്വന്തമാക്കുകയും ചെയ്തു.

നിര്‍ണായക സമയത്ത് ഒരു ക്യാച്ചിനുള്ള അവസരവും പന്തിന് മുതലാക്കാന്‍ സാധിച്ചിരുന്നില്ല. ഇത് ബൗണ്ടറിയില്‍ കലാശിക്കുകയും ചെയ്തിരുന്നു. ഇത്തരം പിഴവുകളും ഇന്ത്യയുടെ തോല്‍വിയും കൂടിയായതോടെ ആരാധകര്‍ പന്തിനെതിരേ തിരിഞ്ഞിരിക്കുകയാണ്. 2016-ലെ ട്വന്റി 20 ലോകകപ്പില്‍ നിര്‍ണായക സമയത്ത് ബംഗ്ലാദേശ് താരത്തെ റണ്ണൗട്ടാക്കി ഇന്ത്യയെ വിജയത്തിലെത്തിച്ച മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോനിയുടെ പ്രകടനത്തോട് താരതമ്യപ്പെടുത്തിയാണ് പന്തിനെ ആരാധകരില്‍ പലരും വിമര്‍ശിക്കുന്നത്. ഇന്ത്യ ഇന്നും ധോനിയെ മിസ് ചെയ്യുന്നുവെന്നും പന്തിന് ഒരിക്കലും ധോനിയാകാന്‍ സാധിക്കില്ലെന്നുമൊക്കെയാണ് വിവിധ കമന്റുകള്‍.

ഇതോടൊപ്പം മലയാളി താരം സഞ്ജു സാംസണെ കൂട്ടുപിടിച്ചും പലരും ഋഷഭിനെതിരേ വിമര്‍ശനം അഴിച്ചുവിടുന്നുണ്ട്. ഇന്ത്യയുടെ കഴിഞ്ഞ വെസ്റ്റിന്‍ഡീസ് പര്യടനത്തിനിടെ മുഹമ്മദ് സിറാജിന്റെ പന്തില്‍ വിക്കറ്റിനു പിന്നില്‍ ഇന്ത്യയ്ക്ക് ജയം സമ്മാനിച്ച സഞ്ജുവിന്റെ കിടിലന്‍ സേവിന്റെ വീഡിയോ പങ്കുവെച്ചാണ് പലരും പന്തിനെ വിമര്‍ശിക്കുന്നത്.

Content Highlights: Fans frustrated with Rishabh Pant missed run-out chance asia cup 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented