നീലയില്‍ തെളിഞ്ഞ ദിനം; ആഘോഷമാക്കി ആരാധകര്‍


തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം കാണാനെത്തിയവർ | ചിത്രങ്ങൾ: എം.പി. ഉണ്ണികൃഷ്ണൻ

തിരുവനന്തപുരം: നീലക്കുപ്പായക്കാര്‍ നിറഞ്ഞൊഴുകിയ വീഥികളായിരുന്നു ബുധനാഴ്ച കാര്യ വട്ടത്തേത്. കളിക്കളം നിറഞ്ഞത് രാത്രിയാണെങ്കിലും രാവിലെ മുതല്‍ ആരാധകര്‍ സ്റ്റേഡിയത്തിനു സമീപം ചുറ്റിത്തിരിഞ്ഞു. കാര്യവട്ടം മുതല്‍ കഴക്കൂട്ടം വരെയുള്ള റോഡിനിരുവശവും ഇന്ത്യന്‍ ടീമിന്റെ ജെഴ്സികള്‍ വില്‍ക്കുന്നവരുടെ തിരക്കായിരുന്നു. ഇതര സംസ്ഥാനക്കാരും മലയാളികളും മത്സരിച്ചാണ് ജെഴ്സികളും തൊപ്പികളും വിറ്റത്.

ടിക്കറ്റ് കിട്ടിയില്ലെങ്കിലും കളിയാരവത്തിന്റെ ആവേശത്തില്‍ പങ്കുചേരാനും നിരവധി യുവാക്കള്‍ എത്തിയിരുന്നു. ഇന്ത്യന്‍ ജെഴ്‌സിയില്‍ വിരാട് കോലിയുടെയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും ജെഴ്സികള്‍ തേടിയാണ് കൂടുതല്‍ പേരും എത്തിയത്. സഞ്ജു സാംസണിന്റെ ജെഴ്സിക്കും ആരാധകര്‍ ഏറെയുണ്ടായിരുന്നു.

രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും വമ്പന്‍ കട്ടൗട്ടുകള്‍ സ്റ്റേഡിയത്തിന്റെ മുഖ്യകവാടത്തിനു സമീപം സ്ഥാപിച്ചിരുന്നു. ഇതിനു മുന്നില്‍നിന്ന് ഫോട്ടോയെടുക്കാനും വന്‍ തിരക്കായിരുന്നു. സഞ്ജു സാംസണിന്റെയും മുന്‍ ക്യാപ്റ്റന്‍ ധോണിയുടെയും കൂറ്റന്‍ ഫ്‌ളക്‌സുകളും സ്റ്റേഡിയത്തിനു മുന്നില്‍ ഒരുക്കിയിരുന്നു.

തമിഴ്നാട്ടില്‍നിന്നും മറ്റ് ജില്ലകളില്‍നിന്നും കളി ദിവസം രാവിലെതന്നെ ആരാധകര്‍ സ്റ്റേഡിയത്തിനു മുന്നിലെത്തി. രാവിലെ അകത്ത് കയറ്റുമോ എന്ന ചോദ്യവുമായി ഇവര്‍ പോലീസിനെ സമീപിച്ചെങ്കിലും വൈകുന്നേരം 4.30-നു മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ എന്നറിഞ്ഞതോടെ പലരും പ്രദേശത്ത് കറങ്ങിനടന്നു. രാവിലെ കാര്‍മേഘങ്ങള്‍ നിഴല്‍പരത്തിയത് ആശങ്കയുണ്ടാക്കിയെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ നീലാകാശം തെളിഞ്ഞു. ഉച്ചകഴിഞ്ഞതോടെ കാര്യവട്ടം സ്റ്റേഡിയത്തിനു മുന്നില്‍ ആരാധകരുടെ വന്‍ തിരക്കായിരുന്നു. ഇന്ത്യന്‍ ജെഴ്‌സി അണിഞ്ഞും ത്രിവര്‍ണപതാക കൈയിലേന്തിയും ആവേശ ആരവങ്ങള്‍ തീര്‍ത്തു. വൈകുന്നേരം താരങ്ങളെ നേരില്‍ക്കാണുന്നതിനായി ടീമംഗങ്ങള്‍ വരുന്ന ബസ് കാത്ത് നിരവധിപ്പേരാണ് റോഡിന് ഇരുവശവുമുണ്ടായിരുന്നത്.

പ്രമുഖരുടെ നിര

കാര്യവട്ടം സ്‌പോര്‍ട്സ് ഹബ്ബില്‍ നടന്ന നാലാം അന്താരാഷ്ട്ര മത്സരം കാണാന്‍ പ്രമുഖരുടെ നീണ്ടനിരതന്നെയുണ്ടായിരുന്നു.

ബി.സി.സി.ഐ. പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറിയും കേന്ദ്രമന്ത്രി അമിത്ഷായുടെ മകനുമായ ജയ്ഷായും കളികാണാനായി തലസ്ഥാനത്ത് എത്തി. സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ക്രിക്കറ്റ് മത്സരം കാണാനെത്തിയിരുന്നു. മന്ത്രിമാരായ എം.ബി.രാജേഷ്, വീണാ ജോര്‍ജ്, ആന്റണി രാജു, സ്പീക്കര്‍ എ.എം.ഷംസീര്‍, വി.കെ.പ്രശാന്ത് എം.എല്‍.എ. എന്നിവരും പ്രോത്സാഹനവുമായി കാണികളുടെ കസേരകളിലുണ്ടായിരുന്നു.

Content Highlights: Fans celebrate india vs south africa t20


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented