സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയായത് ഫീല്‍ഡര്‍മാരുടെ ചോരുന്ന കൈകളായിരുന്നു. ആദ്യ രണ്ടു ടെസ്റ്റുകളിലുമായി നിരവധി ക്യാച്ചുകളാണ് ഇന്ത്യന്‍ താരങ്ങള്‍ നിലത്തിട്ടത്. അതില്‍ പലതും മത്സരത്തിന്റെ ഗതി തന്നെ മാറ്റിമറിക്കാന്‍ പോന്നതായിരുന്നു.
എന്നാല്‍ മൂന്നാം ടെസ്റ്റിലും അതിന് മാറ്റമൊന്നും വന്നിട്ടില്ല. നാലാം ദിനത്തിലെ രണ്ടാം പന്തില്‍ തന്നെ മാര്‍നസ് ലബുഷെയ്‌നിന്റെ അനായാസ ക്യാച്ച് നഷ്ടപ്പെടുത്തിയ ഹനുമ വിഹാരിക്കെതിരേ രംഗത്തെത്തിയിരിക്കുകയാണ് ആരാധകര്‍.
വ്യക്തിഗത സ്‌കോര്‍ 47-ല്‍ നില്‍ക്കെയാണ് ലബുഷെയ്‌നിന്റെ ക്യാച്ച് വിഹാരി നഷ്ടപ്പെടുത്തിയത്. ജസ്പ്രീത് ബുംറയുടെ പന്തിലാണ് വിഹാരി ക്യാച്ച് നഷ്ടപ്പെടുത്തിയത്.
ഒടുവില്‍ 73 റണ്‍സെടുത്താണ് ലബുഷെയ്ന്‍ പുറത്തായത്. നാലാം ദിനം തുടക്കത്തില്‍ തന്നെ ഓസീസിനെ പ്രതിരോധത്തിലാക്കാനുള്ള അവസരമാണ് ഇതോടെ ഇന്ത്യയ്ക്ക് നഷ്ടമായത്.
ഇതോടെ വിഹാരിക്കെതിരേ കടുത്ത വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
Second ball of the day and Labuschagne gets a life!
— cricket.com.au (@cricketcomau) January 9, 2021
Live #AUSvIND: https://t.co/KwwZDwbdzO pic.twitter.com/1arOlWgBjf
Content Highlights: Fans blast Hanuma Vihari for dropping Marnus Labuschagne on 2nd ball of Day 4