പന്തിനേക്കാള്‍ നല്ല പ്രകടനം നടത്തിയിട്ടും സഞ്ജു ടീമിന് പുറത്ത്, ശാന്തരാകാതെ ആരാധകര്‍


-

ഹാമില്‍ട്ടണ്‍: ഇന്ത്യ ന്യൂസിലന്‍ഡ് രണ്ടാം ഏകദിനത്തിന്റെ പ്ലേയിങ് ഇലവനില്‍ സഞ്ജു സാംസണ്‍ ഇല്ലെന്നും പകരം ദീപക് ഹൂഡ കളിക്കുമെന്നും നായകന്‍ ശിഖര്‍ ധവാന്‍ ടോസ് സമയത്ത് പറഞ്ഞത് മുതല്‍ ആരാധകര്‍ രോഷത്തിലാണ്. ഇന്ത്യ തോറ്റ ആദ്യ മത്സരത്തില്‍ മെച്ചപ്പെട്ട പ്രകടനം നടത്തിയിട്ടും താരത്തെ പുറത്തിരുത്തി. മോശം പ്രകടനം കാലങ്ങളായി തുടരുന്ന ഋഷഭ് പന്ത് ടീമിലിടം നേടുകയും നന്നായി കളിച്ചിട്ടും തൊട്ടടുത്ത മത്സരത്തില്‍ സൈഡ്‌ ബെഞ്ചിലേക്ക് സഞ്ജുവിനെ ഒതുക്കുകയും ചെയ്തതില്‍ ന്യായീകരണമില്ലെന്നാണ് ആരാധകര്‍ വാദിക്കുന്നത്.

ഓക്ലന്‍ഡില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ആറാമനായി ക്രീസിലെത്തിയ സഞ്ജു 38 പന്തുകളില്‍ 36 റണ്‍സ് നേടിയിരുന്നു. റണ്‍നിരക്ക് ഉയര്‍ത്താനുള്ള ശ്രമത്തില്‍ ഗ്ലെന്‍ ഫിലിപ്‌സ് നേടിയ അത്യുഗ്രന്‍ ക്യാച്ചാണ് സഞ്ജുവിനെ പുറത്താക്കിയത്. എന്നാല്‍ ഈ മത്സരത്തില്‍ നാലാമനായി ക്രീസിലെത്തിയ ഋഷഭ് പന്ത് 23 പന്തുകള്‍ നേരിട്ട് നേടിയത് വെറും 15 റണ്‍സ് മാത്രമാണ്. വിക്കറ്റ് കീപ്പിങ്ങിലും പന്തിന്റെ പ്രകടനം മോശമായിരുന്നു.

അതേസമയം വിക്കറ്റിന് പിന്നില്‍ മികച്ച പ്രകടനം പല തവണ നടത്തിയിട്ടുണ്ടെങ്കിലും ടീമില്‍ സഞ്ജുവിന്റെ റോള്‍ വിക്കറ്റ് കീപ്പറുടേതല്ല. ഫിനിഷര്‍ റോളിലാണ് താരത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആദ്യ മത്സരത്തില്‍ ബൗളിങ്ങില്‍ ഇന്ത്യന്‍ നിര മോശമാക്കിയതാണ് തൊട്ടുത്ത മത്സരത്തില്‍ പാര്‍ട് ടൈം ഓഫ് സ്പിന്നര്‍ കൂടിയായ ഹൂഡയെ പകരം കളിപ്പിച്ചതിന് ന്യായമായി ടീം പറയുന്നത്. ഈ ന്യായവും പക്ഷേ
ആരാധകര്‍ അംഗീകരിക്കുന്നില്ല.

സഞ്ജു പന്തിനെക്കാള്‍ മികച്ച വിക്കറ്റ് കീപ്പറാണ്. ബാറ്റിങ് ഫോമിലും മികച്ച് നില്‍ക്കുന്നു. ഹൂഡയെ കളിപ്പിക്കാനാണെങ്കില്‍ സഞ്ജുവിനെ വിക്കറ്റ് കീപ്പറായി പരിഗണിച്ച ശേഷം പന്തിനെ പുറത്തിരുത്തണമായിരുന്നുവെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. ഇന്ത്യന്‍ ടീമില്‍ ഇത്രയും അവസരം തുടരെ പരാജയപ്പെട്ടിട്ടും പന്തിന് നല്‍കുകയും നല്ല പ്രകടനം നടത്തുന്ന സഞ്ജുവിനെ പരിഗണിക്കാതെ ഇരിക്കുന്നത് നീതികേടിന്റെ അങ്ങേയറ്റമാണെന്നാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്ന കമന്റുകളില്‍ ഭൂരിഭാഗവും.

Content Highlights: sanju samson, risabh pant


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented