Photo: ANI
തിരുവനന്തപുരം: കാര്യവട്ടത്ത് നടന്ന ഇന്ത്യ - ശ്രീലങ്ക ഏകദിന മത്സരത്തില്‍ മലയാളി ആരാധകരെ നിരാശരാക്കിയത് തങ്ങളുടെ സ്വന്തം സഞ്ജു സാംസന്റെ അഭാവമായിരുന്നു. താരത്തെ ഏകദിന ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. എന്നാല്‍ ട്വന്റി 20 ടീമിലെടുത്തിരുന്നെങ്കിലും ശ്രീലങ്കയ്ക്കെതിരായ ആദ്യ മത്സരത്തിനിടെ പരിക്കേറ്റ സഞ്ജുവിന് ആ പരമ്പര നഷ്ടമാകുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിനിടെ സൂര്യകുമാര്‍ യാദവിനോട് സഞ്ജു എവിടെയെന്ന് ചോദിക്കുന്ന ആരാധകരുടെയും അതിന് സൂര്യ നല്കിയ ഹൃദയം തൊടുന്ന മറുപടിയും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ - ശ്രീലങ്ക മൂന്നാം ഏകദിനത്തിനിടെയായിരുന്നു സംഭവം. ബൗണ്ടറി ലൈനിനടുത്ത് ഫീല്‍ഡ് ചെയ്യുകയായിരുന്ന സൂര്യയോട് പിറകിലെ ഗാലറിയിലിരുന്ന ആരാധകരില്‍ ചിലര്‍ ഹിന്ദിയില്‍ ''ഞങ്ങളുടെ സഞ്ജു എവിടെ'' എന്ന് ചോദിച്ചത്. ഇതിന് ഹൃദയ ചിഹ്നം കാണിച്ചായിരുന്നു സൂര്യയുടെ മറുപടി. താരത്തിന്റെ പ്രതികരണം വലിയ ആരവത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. വൈകാതെ തന്നെ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു.
ശ്രീലങ്കക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമിലുണ്ടായിരുന്ന സഞ്ജുവിന് ആദ്യ മത്സരത്തില്‍ ഫീല്‍ഡിങ്ങിനിടെ മൈതാനത്ത് ഇളകിയ മണ്ണില്‍ കാല്‍മുട്ട് ഉടക്കിയാണ് പരിക്കേറ്റത്. നിലവില്‍ ബെംഗളൂരുവിലെ നാഷനല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള പ്രയത്നത്തിലാണ് സഞ്ജു.
Content Highlights: Fan asks where is our Sanju Suryakumar Yadav s Response Wins Hearts
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..