ന്യൂഡല്‍ഹി: ഇംഗ്ലണ്ട് പര്യടനത്തിനായി പുറപ്പെടുന്ന ഇന്ത്യന്‍ പുരുഷ - വനിതാ ടീമുകള്‍ക്ക് കുടുംബത്തെയും ഒപ്പം കൊണ്ടുപോകാന്‍ യു.കെ സര്‍ക്കാരിന്റെ അനുമതി. 

കളിക്കാര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും തങ്ങളുടെ കുടുംബാംഗങ്ങളെ പര്യടനത്തില്‍ ഒപ്പം കൂട്ടാം. ജൂണ്‍ മൂന്നിന് ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ ഇന്ത്യയുടെ മുഴുവന്‍ സംഘവും ഇംഗ്ലണ്ടിലെത്തും.

നേരെ സതാംപ്ടണിലെത്തുന്ന ഇന്ത്യന്‍ സംഘം അവിടെ ഐസൊലേഷനില്‍ കഴിയും. ജൂണ്‍ 18-ന് നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യന്‍ ടീം ന്യൂസീലന്‍ഡിനെ നേരിടും. തുടര്‍ന്നാണ് ഇംഗ്ലണ്ടിനെതിരായ അഞ്ചു ടെസ്റ്റുകളടങ്ങിയ പരമ്പര.

Content Highlights: Families of Indian players and support staff cleared to travel to UK with team