ഇരട്ട സെഞ്ചുറിയടിച്ചപ്പോള്‍ ഇമ്രാന്‍ ഖാന്‍ അഭിനന്ദിച്ചു; ഫഖര്‍ ഇതു കണ്ടത് വീണ്ടുമൊരു റെക്കോഡിന് ശേഷം


ജൂലായ് ഇരുപതിനാണ് ഫഖറിന് അഭിനന്ദനം അറിയിച്ച് ഇമ്രാന്‍ ഖാന്‍ ട്വീറ്റ് ചെയ്തത്

കറാച്ചി: പാക് താരം ഫഖര്‍ സമാനെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ ക്രിക്കറ്റ് ആരാധകരുടെ ചര്‍ച്ച. സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ പാക് ക്രിക്കറ്റില്‍ പുതിയ ചരിത്രമെഴുതി ഫഖര്‍ താരമായി മാറിയിരുന്നു. നാലാം ഏകദിനത്തില്‍ ഇരട്ട സെഞ്ചുറി. ആ നേട്ടം കൈവരിക്കുന്ന ആദ്യ പാക് താരമായി. അഞ്ചാം ഏകദിനത്തില്‍ വിവിയന്‍ റിച്ചാര്‍ഡിന്റെ റെക്കോഡ് തകര്‍ത്തു.

ക്യൂന്‍സ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടന്ന മത്സരത്തില്‍ 156 പന്തില്‍ 210 റണ്‍സ് നേടിയാണ് ഫഖര്‍ ചരിത്രത്തിന്റെ ഭാഗമായത്. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയ ഫഖറിനുള്ള അഭിനന്ദനങ്ങള്‍ കൊണ്ട് നിറഞ്ഞു. ഇതില്‍ പാകിസ്താന്റെ നിയുക്ത പ്രധാനമന്ത്രിയും മുന്‍ ക്യാപ്റ്റനുമായ ഇമ്രാന്‍ ഖാനുമുണ്ടായിരുന്നു. ജൂലായ് ഇരുപതിനാണ് ഫഖറിന് അഭിനന്ദനം അറിയിച്ച് ഇമ്രാന്‍ ഖാന്‍ ട്വീറ്റ് ചെയ്തത്.

എന്നാല്‍ പരമ്പരയുടെ തിരക്കിലായിരുന്ന ഫഖര്‍ ഇതൊന്നും കണ്ടില്ല. വെള്ളിയാഴ്ച്ചയാണ് പാക് താരം ഇമ്രാന്‍ ഖാന്റെ ഈ ട്വീറ്റ് കാണുന്നത്. അപ്പോഴേക്കും ഫഖര്‍ ഏറ്റവും വേഗത്തില്‍ ഏകദിനത്തില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമെന്ന റെക്കോഡും നേടിയിരുന്നു.

മാസങ്ങള്‍ക്ക് ശേഷം ട്വിറ്റര്‍ തുറന്നു നോക്കിയപ്പോള്‍ കണ്ടത് പാകിസ്താന്റെ പ്രധാനമന്ത്രിയാകാന്‍ പോകുന്ന വ്യക്തിയുടെ ട്വീറ്റാണെന്ന് പറഞ്ഞ് ഇതിന് ഫഖര്‍ മറുപടി നല്‍കി. 'ഇമ്രാന്‍ ഖാന്‍ എന്നെ അഭിനന്ദിച്ചിരിക്കുന്നു. നന്ദി. നിങ്ങള്‍ക്കും എന്റെ അഭിനന്ദനം. നിങ്ങള്‍ പാകിസ്താന്റെ പ്രധാനമന്ത്രിയായതില്‍ അഭിമാനിക്കുന്നു'. ട്വീറ്റില്‍ ഫഖര്‍ പറയുന്നു.

സയ്യിദ് അന്‍വറിന്റെ 21 വര്‍ഷം പഴക്കമുള്ള റെക്കോഡ് തിരുത്തിയാണ് ഫഖര്‍ സമാന്‍ ചരിത്രമെഴുതിയത്. 1997ല്‍ ഇന്ത്യക്കെതിരെ 194 റണ്‍സാണ് സയ്യിദ് അന്‍വര്‍ നേടിയത്. സിംബാബ്‌വെയ്‌ക്കെതിരായ അഞ്ചാം ഏകദിനത്തിലാണ് ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് പിന്നിടുന്ന താരമായി ഫഖര്‍ മാറിയത്. 18 ഇന്നിങ്‌സില്‍ നിന്ന് 1000 റണ്‍സ് അടിച്ച ഫഖര്‍ 38 വര്‍ഷം പഴക്കമുള്ള വിവിയന്‍ റിച്ചാര്‍ഡിന്റെ റെക്കോഡ് പഴങ്കഥയാക്കുകയായിരുന്നു. 21 ഇന്നിങ്‌സില്‍ നിന്നായിരുന്നു വിവിയന്‍ റിച്ചാര്‍ഡ് ഏകദിനത്തില്‍ 1000 റണ്‍സ് പിന്നിട്ടത്.

Content Highlights: Fakhar Zaman shares message of Imran Khan After Zimbabwe Series

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
arvind kejriwal, sabu m jacob

1 min

കേരളവും പിടിക്കുമെന്ന് കെജ്‌രിവാള്‍; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു

May 15, 2022


Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022

More from this section
Most Commented