ദുബായ്: കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ അത്ര പെട്ടെന്ന് ആരും മറക്കില്ല. ഓവലില്‍ നടന്ന ഫൈനലില്‍ ഫഖര്‍ സമാന്റെ സെഞ്ചുറി മികവിലാണ് പാകിസ്താന് ഇന്ത്യയ്ക്കെതിരേ മികച്ച സ്കോര്‍ പടുത്തുയര്‍ത്തിയതും കിരീടം നേടിയതും. ജൂലായില്‍ ഏകദിനത്തില്‍ ഇരട്ട സെഞ്ചുറി നേടി ഫഖര്‍ സമാന് റെക്കോഡിടുകയും ചെയ്തിരുന്നു.
എന്നാല്‍ ഏഷ്യ കപ്പില്‍ ഫഖറിന്റെ ബാറ്റില്‍ നിന്ന് മികച്ചൊരു ഇന്നിങ്സ് ഇതുവരെ ഉണ്ടായിട്ടില്ല. ടൂര്‍ണമെന്റിലെ നാലു കളികളില്‍ നിന്ന് 55 റണ്‍സ് മാത്രമാണ് അദ്ദേഹത്തിന് നേടാനായിട്ടുള്ളത്. ഇന്ത്യക്കെതിരേ കഴിഞ്ഞ ദിവസം നേടിയ 31 റണ്‍സാണ് ടൂര്‍ണമെന്റിലെ അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്കോര്‍. എന്നാല്‍ കഴിഞ്ഞ ദിവസം ഇന്ത്യയ്ക്കെതിരേ ഫഖര്‍ പുറത്തായ രീതി ഇപ്പോള്‍ സോഷ്യല്‍ മീഡിയയിൽ ചിരി ഉണര്‍ത്തുകയാണ്.
വിക്കറ്റിനു മുന്നില്‍ കുടുങ്ങിയാണ് ഫഖര്‍ ഇന്നലെ പുറത്തായത്. കുല്‍ദീപ് യാദവിന്റെ പന്തില്‍ സ്ലോഗ് സ്വീപ്പിന് ശ്രമിച്ച് ഫഖര്‍ അടിതെറ്റിവീണു. ഇന്ത്യയുടെ എല്‍.ബി.ഡബ്ല്യു അപ്പീല്‍ അമ്പയര്‍ അംഗീകരിക്കുകയും ചെയ്തു. ഫഖര്‍ അടിതെറ്റി വീണ് പുറത്തായ രീതിയെ കണക്കിന് കളിയാക്കുകയാണ് സോഷ്യല്‍ മീഡിയ.
ഫഖറിന് ട്വിറ്ററിലാകെ ട്രോള്‍ മഴയാണ്. ഫഖര്‍ സമാന് ഇന്ത്യയുടെ സ്വച്ഛ് ഭാരത് കാമ്പയിനിലേയ്ക്ക് മികച്ച സംഭാവന നല്കാന് സാധിക്കുമെന്നാണ് ഒരു ട്വീറ്റ്. ' ആ ഫഖറിനെ കണ്ടു പഠിക്കൂ, അവന് എത്ര നന്നായാണ് അടിച്ചു വാരുന്നത്', ' ധവാനായി പിച്ച് വൃത്തിയാക്കുന്ന ഫഖര്‍ സമാന്' തുടങ്ങിയ ട്വീറ്റുകളും ഫഖറിനെ കളിയാക്കിക്കൊണ്ട് പ്രചരിക്കുന്നുണ്ട്.
അതേസമയം സ്ലോഗ് സ്വീപ്പിനിടെ പന്ത് ഫഖറിന്റെ ഗ്ലൗവില്‍ തട്ടിയിരുന്നു. നോണ്‍ സ്ട്രൈക്കറോട് ചര്‍ച്ചചെയ്തെങ്കിലും ഡി.ആര്.എസ് എടുക്കാന്‍ ഫഖര്‍ തയ്യാറായില്ല.
Content Highlights: fakhar zaman hilarious slog sweep attempt makes comedy
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..