വൈവിധ്യങ്ങളുടെ നാടായ ഇന്ത്യയ്ക്ക് എന്തിനാണ് ഫെയര്‍ ആന്റ് ലവ്ലി എന്ന പേരിലൊരു ക്രീം? സമി ചോദിക്കുന്നു


ഐ.പി.എല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനായി കളിക്കുന്നതിനിടെ തന്നെയും ശ്രീലങ്കന്‍ താരം തിസാര പെരേരയേയും സഹതാരങ്ങളും കാണികളും 'കാലു' എന്ന് വിളിച്ച് അധിക്ഷേപിച്ചതായി നേരത്തെ സമി ആരോപിച്ചിരുന്നു

Image Courtesy: ICC

ആന്റിഗ്വ: അമേരിക്കയില്‍ ആഫ്രോ അമേരിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ളോയ്ഡിന്റെ കൊലപാതകത്തിനു പിന്നാലെ ലോകമെമ്പാടും വര്‍ണവെറിക്കെതിരായ പ്രതിഷേധങ്ങള്‍ ശക്തമായിരുന്നു. ഇതിനു പിന്നാലെ ക്രിക്കറ്റിലും വര്‍ണവിവേചനമുണ്ടെന്ന് തുറന്നുപറഞ്ഞയാളാണ് മുന്‍ വെസ്റ്റിന്‍ഡീസ് ക്യാപ്റ്റന്‍ ഡാരെന്‍ സമി.

ഐ.പി.എല്ലില്‍ കളിക്കുന്നതിനിടെ വര്‍ണവിവേചനത്തിന് ഇരയായെന്ന് അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. ഇപ്പോഴിതാ നിറം വര്‍ധിപ്പിക്കാനെന്ന പേരില്‍ അവതരിപ്പിച്ച ഫെയര്‍ ആന്റ് ലവ്ലി ക്രീം വൈവിധ്യങ്ങളുടെ നാടായ ഇന്ത്യയെ പോലൊരിടത്ത് എങ്ങനെ സ്വീകരിക്കപ്പെട്ടുവെന്നാണ് സമി ചോദിക്കുന്നത്. കഴിഞ്ഞ ദിവസം ഔട്ട്‌ലുക്കിന് അനുവദിച്ച ഒരു അഭിമുഖത്തിലായിരുന്നു സമിയുടെ വാക്കുകള്‍.

''വെളുത്തവരാണ് സ്‌നേഹിക്കാന്‍ കൊള്ളാവുന്നവരെന്നാണ് നിങ്ങളുടെ ഫെയര്‍ ആന്റ് ലവ്ലി പരസ്യം പറയുന്നത്. നിറത്തിന്റെ പേരിലുള്ള വേര്‍തിരിവിനെയാണ് അത് സൂചിപ്പിക്കുന്നത്.'' - സമി പറഞ്ഞു. ഇന്ത്യയെ പോലെ ഇത്രയും വൈവിധ്യങ്ങളുള്ള ഒരു രാജ്യത്ത് ഇത്തരമൊരു ഉത്പന്നത്തിന് നാലു പതിറ്റാണ്ടോളം പിടിച്ചുനില്‍ക്കാന്‍ സാധിച്ചതില്‍ അദ്ഭുതം തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനിടെ ഫെയര്‍ ആന്റ് ലവ്ലി ഉത്പന്നങ്ങളുടെ പേരിലുള്ള 'ഫെയര്‍' എടുത്തുമാറ്റാന്‍ ദിവസങ്ങള്‍ക്കു മുമ്പ് കമ്പനി തീരുമാനിച്ചിരുന്നു. തൊലിയുടെ നിറം വെളുപ്പിക്കാന്‍ സഹായിക്കുന്നുവെന്ന് അവകാശ വാദം ഉന്നയിക്കുന്ന യൂണിലിവറിന്റെ കോസ്മെറ്റിക് ഉത്പന്നങ്ങള്‍ക്കെതിരേ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു കമ്പനിയുടെ തീരുമാനം. റഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരത്തിനുശേഷമേ പുതിയ പേരിന്റെ പ്രഖ്യാപനമുണ്ടാവൂ.

ഐ.പി.എല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനായി കളിക്കുന്നതിനിടെ തന്നെയും ശ്രീലങ്കന്‍ താരം തിസാര പെരേരയേയും സഹതാരങ്ങളും കാണികളും 'കാലു' എന്ന് വിളിച്ച് അധിക്ഷേപിച്ചതായി നേരത്തെ സമി ആരോപിച്ചിരുന്നു. ഇന്ത്യന്‍ - അമേരിക്കന്‍ കൊമേഡിയനായ ഹസന്‍ മിനാജിന്റെ ഒരു ഷോ കണ്ടപ്പോഴാണ് 'കാലു' എന്ന വാക്കിന്റെ അര്‍ഥം തനിക്ക് മനസിലായതെന്നും സമി പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ നാട്ടില്‍ കറുത്ത ആളുകളെ വിളിച്ചിരുന്ന വാക്കുകളുടെ കൂട്ടത്തില്‍ ഈ വാക്കും ഉണ്ടായിരുന്നു. ആ സമയത്താണ് 2013-14 കാലത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി കളിച്ചിരുന്ന സമയത്ത് ചിലര്‍ തന്നെ ആ വാക്ക് വിളിച്ചത് ഓര്‍മ വന്നത്. കറുത്ത വര്‍ഗക്കാരെ അധിക്ഷേപിക്കുന്ന വാക്കായിരുന്നു അത്.

അര്‍ഥമറിഞ്ഞപ്പോള്‍ തനിക്ക് കടുത്ത ദേഷ്യമാണ് തോന്നിയതെന്നും സമി പറഞ്ഞിരുന്നു. ഓരോ തവണയും തന്നെയും പെരേരയേയും ആ പേര് വിളിക്കുമ്പോള്‍ ചുറ്റും ചിരികള്‍ ഉയരാറുണ്ടെന്നും സമി ഓര്‍ക്കുന്നു. ടീം അംഗങ്ങളെല്ലാം സന്തോഷിക്കുന്നത് കണ്ടതിനാല്‍ അത് എന്തെങ്കിലും തമാശയായിരിക്കുമെന്നാണ് താന്‍ കരുതിയിരുന്നതെന്നും സമി പറഞ്ഞിരുന്നു.

Content Highlights: Fair & Lovely Ad Hints at Colourism, Says Darren Sammy


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented