ഫാഫ് ഡുപ്ലെസിസും ഭാര്യയും | Photo: Instagram|Imari
അബൂദാബി: പാകിസ്താൻ സൂപ്പർ ലീഗിനിടെ സഹതാരവുമായി കൂട്ടിയിടിച്ച് പരിക്കേറ്റ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം ഫാഫ് ഡു പ്ലെസിസിന്റെ പരിക്കിൽ ആശങ്ക പങ്കുവെച്ച് ഭാര്യ ഇമാരി ഡു പ്ലെസിസ്. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു ഇമാരിയുടെ പ്രതികരണം. 'ഇതെന്നെ ഇല്ലാതാക്കി കൊണ്ടിരിക്കുകയാണ്, തീർച്ചയായും അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടാകണം?!??'-ഡു പ്ലെസിസിന്റെ ചിത്രം പങ്കുവെച്ച് ഇമാരി കുറിച്ചു.
പാകിസ്താൻ സൂപ്പർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന പെഷവാർ സാൽമിയും ക്വെറ്റ ഗ്ലാഡിയേറ്റേഴ്സും തമ്മിലുള്ള മത്സരത്തിനിടെയാണ് ഡു പ്ലെസിസിന് പരിക്കേറ്റത്. പെഷവാർ സാൽമിയുടെ ഇന്നിങ്സിലെ ഏഴാം ഓവറിലാണ് സംഭവം. ബൗണ്ടറി ലക്ഷ്യമാക്കി ഡേവിഡ് മില്ലർ അടിച്ച ഷോട്ട് തടയാൻ ശ്രമിക്കുകയായിരുന്നു ക്വെറ്റ ഗ്ലാഡിയേറ്റേഴ്സിന്റെ താരങ്ങളായ ഡു പ്ലെസിസും മുഹമ്മദ് ഹസ്നൈനും.
ഇതിനിടയിൽ ഹുസ്നൈന്റെ കാൽമുട്ട് ഡുപ്ലെസിസിന്റെ തലയിൽ ശക്തിയായി ഇടിച്ചു. ഇതിന്റെ ആഘാതത്തിൽ താരം ഗ്രൗണ്ടിൽ കിടന്നു. വേദനയോടെ പുളഞ്ഞ ഡു പ്ലെസിസ് അപ്പോൾ തന്നെ ഗ്രൗണ്ട് വിട്ടു. താരം പിന്നീട് ആശുപത്രിയിലെത്തി സ്കാനിങ്ങിന് വിധേയനായി. മത്സരം തുടരുകയും ഡു പ്ലെസിസിന് പകരം സെയ്ൻ അയ്യൂബിനെ ക്വെറ്റ ഗ്ലാഡിയേറ്റേഴ്സ് കളത്തിലിറക്കുകയും ചെയ്തു.
Content Highlights: Faf du Plessis wife Imari reacts to his nasty collision with teammate during PSL game
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..