Photo: twitter.com
ഇസ്ലാമാബാദ്: പാകിസ്താന്‍ സൂപ്പര്‍ ലീഗ് മത്സരത്തിനിടെ സഹതാരവുമായി കൂട്ടിയിടിച്ച ക്വെറ്റ ഗ്ലാഡിയേറ്റേവ്‌സിന്റെ ദക്ഷിണാഫ്രിക്കന്‍ താരം ഫാഫ് ഡുപ്ലെസിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പെഷവാര്‍ സാല്‍മിയും ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സും തമ്മില്‍ നടന്ന മത്സരത്തിനിടെയായിരുന്നു സംഭവം.
ഡൈവ് ചെയ്ത് ബൗണ്ടറി തടയുന്നതിനിടെ സഹതാരം മുഹമ്മദ് ഹസ്‌നൈന്റെ കാലില്‍ ഡുപ്ലെസിയുടെ തല ശക്തിയായി ഇടിക്കുകയായിരുന്നു. താരത്തെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
നേരത്തെ യൂറോ കപ്പില്‍ ഫിന്‍ലന്‍ഡിനെതിരായ മത്സരത്തിനിടെ ഡെന്‍മാര്‍ക്ക് താരം ക്രിസ്റ്റ്യന്‍ എറിക്സണ്‍ മൈതാനത്ത് കുഴഞ്ഞുവീണിരുന്നു. താരം അപകട നില തരണം ചെയ്തതായാണ് റിപ്പോര്‍ട്ട്.
ഗ്രൗണ്ടില്‍ കുഴഞ്ഞുവീണ താരത്തെ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്ക് വേണ്ടി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
Content Highlights: Faf du Plessis Taken to Hospital After Colliding with teammate
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..