Photo: ANI
സിഡ്നി: ഫെബ്രുവരി 12, 13 തീയതികളിലായി നടക്കാനിരിക്കുന്ന ഐപിഎല്‍ താരലേലത്തില്‍ ഫ്രാഞ്ചൈസികള്‍ തമ്മില്‍ ഏറ്റവും കൂടുതല്‍ മത്സരിക്കാന്‍ പോകുന്നത് ദക്ഷിണാഫ്രിക്കന്‍ താരം ഫാഫ് ഡുപ്ലെസിക്ക് വേണ്ടിയായിരിക്കുമെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ താരം ബ്രാഡ് ഹോഗ്.
നേതൃപാടവം കാരണം ഫ്രാഞ്ചൈസികളെല്ലാം അദ്ദേഹത്തെ ടീമിലെത്തിക്കാന്‍ കാര്യമായി ശ്രമിക്കുമെന്ന് ഹോഗ് പറഞ്ഞുു. 2021 സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ താരമായ ഡുപ്ലെസി ഇത്തവണത്തെ ലേലത്തില്‍ 10 അംഗ മാര്‍ക്വി താരങ്ങളുടെ പട്ടികയിലാണ് ഉള്‍പ്പെട്ടിട്ടുള്ളത്.
ഡുപ്ലെസിയെ ചെന്നൈ സൂപ്പര്‍ കിങ്‌സ് നിലനിര്‍ത്തിയില്ല എന്നത് ശ്രദ്ധേയമാണ്. എന്നാല്‍ ലേലത്തില്‍ അവര്‍ തങ്ങളുടെ മുന്‍ താരത്തെ തിരിച്ചെത്തിക്കാന്‍ ശ്രമിക്കുമെന്നും ഹോഗ് ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ ആര്‍സിബി, പഞ്ചാബ് കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമുകളില്‍ നിന്ന് ചെന്നൈക്ക് കടുത്ത വെല്ലുവിളി നേരിടേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ ഔഗ്യോഗിക യൂട്യൂബ് ചാനലിലായിരുന്നു ഹോഗിന്റെ നിരീക്ഷണം.
11 കോടി വരെ ഡുപ്ലെസിയുടെ വില ഉയരാമെന്നും ഹോഗ് കൂട്ടിച്ചേര്‍ത്തു.
Content Highlights: Faf du Plessis could be the most sought player in the upcoming IPL 2022 mega auction
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..