ഇന്ത്യന്‍ ബൗളര്‍മാരുടെ ന്യൂബോളുകള്‍ വലിയ വെല്ലുവിളിയാണ്: ദക്ഷിണാഫ്രിക്കന്‍ നായകന്‍ ബവൂമ


ബാവുമ തിരുവനന്തപുരത്ത് പത്രസമ്മേളനത്തിനിടെ | Photo: ANI

തിരുവനന്തപുരം: ഇന്ത്യന്‍ ബൗളര്‍മാരുടെ ന്യൂബോളുകള്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാര്‍ക്ക് ഭീഷണി സൃഷ്ടിക്കുമെന്ന് നായകന്‍ തെംബ ബവൂമ. ഇന്ത്യയ്‌ക്കെതിരായ ആദ്യ ട്വന്റി 20 മത്സരത്തിന് മുന്‍പായി സംസാരിക്കുകയായിരുന്നു ദക്ഷിണാഫ്രിക്കന്‍ നായകന്‍.

' ഇന്ത്യന്‍ ബൗളര്‍മാരുടെ ന്യൂബോളുകള്‍ നേരിടുക എന്നത് വലിയ വെല്ലുവിളിയാണ്. അവര്‍ക്ക് പന്ത് നന്നായി സ്വിങ് ചെയ്യിക്കാനുള്ള കഴിവുണ്ട്. ദക്ഷിണാഫ്രിക്കന്‍ പിച്ചിനേക്കാള്‍ സ്വിങ് ഇന്ത്യയിലുണ്ട്. ആദ്യ ഓവറുകളില്‍ സൂക്ഷിച്ച് മാത്രമേ ബാറ്റുവീശൂ'- ബവൂമ പറഞ്ഞു.



ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുംറയും ദക്ഷിണാഫ്രിക്കയ്ക്ക് വലിയ തലവേദന സൃഷ്ടിക്കാന്‍ പ്രാപ്തിയുള്ള ബൗളര്‍മാരാണെന്നും ബവൂമ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ട്വന്റി 20 മത്സരത്തിന് തിരുവനന്തപുരമാണ് വേദിയാകുന്നത്. മൂന്ന് വര്‍ഷത്തിനുശേഷമാണ് കേരളത്തില്‍ ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം വരുന്നത്. മൂന്ന് മത്സരങ്ങളാണ് ട്വന്റി 20 പരമ്പരയിലുള്ളത്. ട്വന്റി 20 ലോകകപ്പിന് മുന്‍പായി ഇന്ത്യ കളിക്കുന്ന അവസാന പരമ്പരയാണിത്.

നിലവിലെ ട്വന്റി 20 ലോക ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ 2-1 ന് കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടാനൊരുങ്ങുന്നത്. ബാറ്റര്‍മാര്‍ താളം കണ്ടെത്തിയെങ്കിലും ഫോമിലില്ലാത്ത ബൗളര്‍മാരാണ് ഇന്ത്യയുടെ പ്രധാന തലവേദന.

Content Highlights: india vs south africa, trivandrum t20, temba bavuma, thiruvananthapuram match, sports news, sports


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


PABLO AIMAR

1 min

മെസ്സിയുടെ ഗോള്‍, പൊട്ടിക്കരഞ്ഞ് പാബ്ലോ എയ്മര്‍ | വീഡിയോ

Nov 27, 2022

Most Commented