വിരാട് കോലിയെപ്പോലെ ആയെങ്കിലെന്ന് ഒരിക്കലെങ്കിലും നമ്മള്‍ ചിന്തിച്ചിട്ടുണ്ടാകും. അത്രയ്ക്ക് പ്രചോദനം നല്‍കുന്ന ജീവിതമാണ് കോലിയുടേത്. ജീവിതത്തിലും കരിയറിലും വിജയങ്ങള്‍ വെട്ടിപ്പിടിച്ച വ്യക്തി.

എന്നാല്‍ വിരാട് കോലിയ്ക്ക് ജീവിതത്തില്‍ പ്രചോദനം നല്‍കിയ താരം ആരെന്ന് അറിയേണ്ടേ? മറ്റാരുമല്ല, ഫുട്‌ബോളിലെ സൂപ്പര്‍ താരമായ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ. 

''ഫുട്‌ബോളിലെ ഏറ്റവും മികച്ച താരമാണ് ക്രിസ്റ്റ്യാനൊ. എന്റെ അറിവില്‍ ലോകത്തെ ഏറ്റവും കഠിനധ്വാനിയായ ഫുട്‌ബോള്‍ താരവുംക്രിസ്റ്റിയാനോയാണ്‌.അതുകൊണ്ടു തന്നെയാണ് അദ്ദേഹം ഇന്ന് അര്‍ഹിക്കുന്ന സ്ഥാനത്ത് എത്തിയതും. ഇതെല്ലാം കൊണ്ടു തന്നെ ക്രിസ്റ്റ്യാനൊ എനിക്കെന്നും പ്രചോദനം നല്‍കുന്നു'' കോലി പറയുന്നു.

മെസ്സി പ്രതിഭയുള്ള താരമാണെങ്കിലും മെസ്സിയെ വെല്ലുവളിക്കാന്‍ കഴിയുന്ന മികവ് ക്രിസ്റ്റ്യാനോക്കുണ്ടെന്നും കോലി വ്യക്തമാക്കി.