ഫാബിയാന്‍ അലന്‍ തിളങ്ങി, ശ്രീലങ്കയെ കീഴടക്കി പരമ്പര സ്വന്തമാക്കി വെസ്റ്റ് ഇന്‍ഡീസ്


ഈ വിജയത്തോടെ വെസ്റ്റ് ഇന്‍ഡീസ് മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര 2-1 ന് സ്വന്തമാക്കി.

Photo: twitter.com|windiescricket

ആന്റിഗ്വ: ശ്രീലങ്കയ്‌ക്കെതിരായ അവസാന ട്വന്റി 20 മത്സരം വിജയിച്ച് പരമ്പര സ്വന്തമാക്കി ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസ്. മൂന്നുവിക്കറ്റിനാണ് ടീമിന്റെ വിജയം. ബാറ്റുകൊണ്ടും ബോളുകൊണ്ടും മികച്ച പ്രകടനം കാഴ്ചവെച്ച ഫാബിയാന്‍ അലന്റെ മികവിലാണ് ടീം വിജയിച്ചത്. അലനാണ് മത്സരത്തിലെ താരം.

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെടുത്തു. 54 റണ്‍സെടുത്ത ദിനേശ് ചണ്ഡിമലും 44 റണ്‍സെടുത്ത ആഷേന്‍ ബണ്ഡാരയും ടീമിനായി മികച്ച പ്രകടനം കാഴ്ചവെച്ചു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് ഒരു ഘട്ടത്തില്‍ തോല്‍വി നേരിടുകയായിരുന്നു. എവിന്‍ ലൂയിസും ക്രിസ് ഗെയ്‌ലും പൊള്ളാര്‍ഡും പൂരനുമെല്ലാം നിറം മങ്ങിയ മത്സരത്തില്‍ ഫാബിയന്‍ അലന്റെ തകര്‍പ്പന്‍ പ്രകടനം ടീമിന് തുണയായി. വെറും 6 പന്തുകളില്‍ നിന്നും 21 റണ്‍സെടുത്ത അലന്‍ 19 ഓവറില്‍ ടീമിനെ വിജയത്തിലെത്തിച്ചു. താരം മത്സരത്തില്‍ ഒരു വിക്കറ്റും വീഴ്ത്തിയിരുന്നു.

ഈ വിജയത്തോടെ വെസ്റ്റ് ഇന്‍ഡീസ് മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര 2-1 ന് സ്വന്തമാക്കി. ആദ്യ മത്സരത്തില്‍ വിജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ടീം തോല്‍വി വഴങ്ങിയിരുന്നു.

Content Highlights: Fabian Allen leads West Indies to three-wicket win, T20 series triumph over Sri Lanka

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022


Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022

More from this section
Most Commented