2023-ല്‍ വനിതാ ഐ.പി.എല്‍ തുടങ്ങിയേക്കും, സൂചന നല്‍കി ഗാംഗുലി


Photo: twitter.com|ICC

ന്യൂഡല്‍ഹി: 2023-ല്‍ വനിതാ ഐ.പി.എല്‍ നടത്തിയേക്കുമെന്ന് വെളിപ്പെടുത്തി ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. വനിതാ ഐ.പി.എല്ലുമായി ബന്ധപ്പെട്ട ഒരു കത്ത് ഗാംഗുലി എല്ലാ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ക്കും അയച്ചിട്ടുണ്ട്.

വനിതാ ഐ.പി.എല്‍ ഉടന്‍ തന്നെ നടത്തുമെന്നും അടുത്ത വര്‍ഷം ആദ്യ സീസണ്‍ ആരംഭിക്കുമെന്നും കത്തില്‍ സൂചിപ്പിക്കുന്നതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. പുരുഷ ഐ.പി.എല്ലില്‍ 10 ടീമുകള്‍ ഉണ്ടാകുമെന്നും ഹോം എവേ അടിസ്ഥാനത്തില്‍ മത്സരങ്ങള്‍ നടത്തുമെന്നും കത്തിലുണ്ട്.

ഇന്ത്യന്‍ ടീമുമായി ബന്ധപ്പെട്ട ചില പരമ്പരകളുടെ വിവരങ്ങളും ഗാംഗുലി പുറത്തുവിട്ടിട്ടുണ്ട്. ഇന്ത്യന്‍ പുരുഷ ടീം ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളുമായുള്ള പരമ്പരയ്ക്ക് ശേഷം ശ്രീലങ്ക, ന്യൂസീലന്‍ഡ് ടീമുകളുമായും മത്സരിക്കും. ഇവയെല്ലാം ഇന്ത്യയില്‍ വെച്ചാണ് നടക്കുന്നത്. വനിതാ ടീം ഓസ്‌ട്രേലിയയുമായി പരമ്പര കളിക്കും. അതും ഇന്ത്യയില്‍ വെച്ചാണ്.

വരും മാസങ്ങളില്‍ രണ്ട് ഇറാനി ട്രോഫി മത്സരങ്ങള്‍ നടത്താനും ബി.സി.സി.ഐ തീരുമാനിച്ചു. ആദ്യ ഇറാനി ട്രോഫി ഒക്ടോബറിലും രണ്ടാമത്തെത് 2023 മാര്‍ച്ചിലുമാണ് നടത്താന്‍ തീരുമാനിച്ചത്. 2019-2020 രഞ്ജി ട്രോഫി ചാമ്പ്യന്മാരായ സൗരാഷ്ട്ര ആദ്യ ഇറാനി ട്രോഫിയില്‍ റെസ്റ്റ് ഓഫ് ഇന്ത്യയെ നേരിടും. ഒക്ടോബറില്‍ രാജ്‌കോട്ടില്‍ വെച്ചാണ് മത്സരം. 2023 മാര്‍ച്ചില്‍ നിലവിലെ രഞ്ജി ട്രോഫി ചാമ്പ്യന്മാരായ മധ്യപ്രദേശ് റെസ്റ്റ് ഓഫ് ഇന്ത്യയുമായി കളിക്കും.

Content Highlights: womens ipl, womens ipl 2023, sourav ganguly, bcci, bcci president, 2023 ipl, indian cricket


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented