എന്നെ സ്‌നേഹിക്കുന്ന ഒരുപാട് പേരുണ്ടായിട്ടും ഞാന്‍ ഒറ്റപ്പെട്ടു: കോലി


ഈ മാസം അവസാനം ആരംഭിക്കുന്ന ഏഷ്യാ കപ്പിനായുള്ള പരിശീലനത്തിലാണ് കോലി

Photo: AP

ന്യൂഡല്‍ഹി: ക്രിക്കറ്റ് കരിയറിലുടനീളം മാനസിക സമ്മര്‍ദ്ദങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്ന് വെളിപ്പെടുത്തി ഇന്ത്യയുടെ സൂപ്പര്‍ താരം വിരാട് കോലി. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിനിടെയാണ് കോലി മനസ്സുതുറന്നത്.

' എന്നെ സ്‌നേഹിക്കുന്ന, എന്നെ പിന്തുണയ്ക്കുന്ന നിരവധി പേര്‍ എന്നോടൊപ്പമുള്ളപ്പോഴും ഞാന്‍ ഒറ്റയ്ക്കായിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിലൂടെ പലരും കടന്നുപോയിട്ടുണ്ടാകും. ഇത് ഗുരുതരമായ പ്രശ്‌നമാണ്. എപ്പോഴൊക്കെ ശക്തനാകാന്‍ ശ്രമിക്കുന്നുവോ അപ്പോഴെല്ലാം സങ്കടപ്പെടേണ്ടിവന്നിട്ടുണ്ട്'-കോലി പറഞ്ഞു.

ഒരു കായികതാരത്തെ സംബന്ധിച്ചിടത്തോളം സമ്മര്‍ദ്ദങ്ങള്‍ സര്‍വസാധാരണമാണെന്നും അതില്‍ നിന്ന് മോചനം നേടാന്‍ വിശ്രമം അത്യാവശ്യമാണെന്നും കോലി പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ 2014-ലെ പരമ്പരയില്‍ വിഷാദരോഗം തന്നെ കീഴ്‌പ്പെടുത്തിയിരുന്നതായും കോലി വെളിപ്പെടുത്തി.

' രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ ഇന്ന് റണ്‍സെടുക്കാനാവില്ല എന്ന തോന്നല്‍ മനസ്സിലുടലെടുക്കും. ഈ ലോകത്ത് ഒറ്റപ്പെട്ടിരിക്കുന്നത് ഞാന്‍ മാത്രമാണെന്നുവരെ എനിക്ക് അന്ന് തോന്നി' -കോലി വ്യക്തമാക്കി. പക്ഷേ ആ പരമ്പരയ്ക്ക് ശേഷം ഫോമിലേക്ക് മടങ്ങിയെത്തിയ കോലി ബാറ്റുകൊണ്ട് മായാജാലം തീര്‍ത്തു.

നിലവില്‍ ഫോം കണ്ടെത്താതെ ബുദ്ധിമുട്ടുകയാണ് കോലി. 2019-ന് ശേഷം സെഞ്ചുറി നേടാനാവാതെ ബുദ്ധിമുട്ടുന്ന കോലിയ്ക്ക് നിലവില്‍ അര്‍ധസെഞ്ചുറി പോലും നേടാനാകുന്നില്ല. ഈ മാസം അവസാനം ആരംഭിക്കുന്ന ഏഷ്യാ കപ്പിനായുള്ള പരിശീലനത്തിലാണ് കോലി. ആദ്യ മത്സരത്തില്‍ പാകിസ്താനാണ് ഇന്ത്യയുടെ എതിരാളി.

Content Highlights: virat kohli, kohli form, kohli last century, kohli depression, sports news, cricket news, sports


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented