പുണെ: ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിനു മുമ്പ് ഇംഗ്ലണ്ടിന് വലിയ തിരിച്ചടി. ഒന്നാം ഏകദിനത്തിനിടെ പരിക്കേറ്റ ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനും സാം ബില്ലിങ്‌സും രണ്ടാം മത്സരത്തില്‍ കളിക്കുന്ന കാര്യം സംശയത്തിലാണ്.

മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് ഇരുവര്‍ക്കും പരിക്കേറ്റത്. പക്ഷേ ഇരുവരും ഇംഗ്ലണ്ട് ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയിരുന്നു. മോര്‍ഗന്റെ കൈവിരലുകള്‍ക്കിടയില്‍ മുറിവുണ്ട്. ബില്ലിങ്‌സിന്റെ തോളിനാണ് പരിക്കേറ്റിരിക്കുന്നത്.

48 മണിക്കൂര്‍ നേരത്തെ നിരീക്ഷണത്തിനു ശേഷമേ ഇരുവരുടെയും കാര്യത്തില്‍ അന്തിമ റിപ്പോര്‍ട്ട് വരൂ. നിലവിലെ റിപ്പോര്‍ട്ട് അനുസരിച്ച് ഇരുവര്‍ക്കും ഇംഗ്ലണ്ട് വിശ്രമം അനുവദിക്കാനാണ് സാധ്യത.

അങ്ങനെ വന്നാല്‍ കഴിഞ്ഞ ദിവസം സബ്‌സ്റ്റിറ്റ്യൂട്ട് ഫീല്‍ഡറായി കളത്തിലിറങ്ങിയ  ലിയാം ലിവിങ്സ്റ്റണ് ഏകദിന അരങ്ങേറ്റത്തിന് അവസരം ലഭിച്ചേക്കും.

Content Highlights: Eoin Morgan Sam Billings in doubt for second ODI