ലണ്ടന്‍: പേസര്‍ ഒല്ലി റോബിന്‍സണു പിന്നാലെ പഴയ ട്വീറ്റുകളുടെ പേരില്‍ ഇംഗ്ലണ്ടിന് ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനും വൈസ് ക്യാപ്റ്റന്‍ ജോസ് ബട്ലർക്കുമെതിരെയും അന്വേഷണം.

വംശീയവും ലൈംഗികച്ചുവയുള്ളതുമായ പഴയ ട്വീറ്റുകള്‍ പുറത്തുവന്നതിനു പിന്നാലെ പേസര്‍ ഒല്ലി റോബിന്‍സണെ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് സസ്പെന്‍ഡ് ചെയ്തിരുന്നു.

ഇന്ത്യക്കാരെ അധിക്ഷേപിക്കുന്ന തരത്തിലുള്ള മോര്‍ഗന്റെയും ബട്ലറുടെയും പഴയ ട്വീറ്റുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. റോബിന്‍സന്റെ സസ്‌പെന്‍ഷനു പിന്നാലെയാണ് ഇവരുടെ പഴയ ട്വീറ്റുകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. മോര്‍ഗന്റെയും ബട്ലറുടെയും ട്വീറ്റുകളെ കുറിച്ച് അന്വേഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇ.സി.ബി. അന്വേഷണ റിപ്പോര്‍ട്ടിനനുസരിച്ച് ശക്തമായ നടപടികളും ഉണ്ടാകുമെന്ന് ഇ.സി.ബി മുന്നറിയിപ്പ് നല്‍കുന്നു.

Content Highlights: Eoin Morgan and Jos Buttler under investigation for alleged racist remarks against Indians