വിന്‍ഡീസിന് ലക്ഷ്യം 399 റണ്‍സ്; രണ്ടാമിന്നിങ്‌സിന്റെ തുടക്കം തകര്‍ച്ചയോടെ


വിന്‍ഡീസ് മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ രണ്ട് വിക്കറ്റിന് 10 റണ്‍സെന്ന നിലയിലാണ്. എട്ടു വിക്കറ്റ് കൂടി വീഴ്ത്തിയാല്‍ ഇംഗ്ലണ്ടിന് ടെസ്റ്റും പരമ്പരയും സ്വന്തമാക്കാം.

-

മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ 399 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിന്റെ തുടക്കം തകർച്ചയോടെ. മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോൾ രണ്ടാമിന്നിങ്സിൽ രണ്ട് വിക്കറ്റിന് 10 റൺസെന്ന നിലയിലാണ് വിൻഡീസ്. എട്ടു വിക്കറ്റ് കൂടി വീഴ്ത്തിയാൽ ഇംഗ്ലണ്ടിന് ടെസ്റ്റും പരമ്പരയും സ്വന്തമാക്കാം.

രണ്ട് വിക്കറ്റിന് 226 റൺസെന്ന നിലയിൽ രണ്ടാം ഇന്നിങ്സ് ഡിക്ലയർ ചെയ്ത ഇംഗ്ലണ്ട് 399 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം വിൻഡീസിന് മുന്നിൽവെയ്ക്കുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് 172 റൺസ് ലീഡ് നേടിയിരുന്നു.

ഓപ്പണർ ജോൺ കാംപെൽ (0), നാല് റൺസെടുത്ത കീമർ റോച്ച് എന്നിവരുടെ വിക്കറ്റുകളാണ് രണ്ടാമിന്നിങ്സിൽ വിൻഡീസിന് നഷ്ടമായത്. ഇരുവരേയും പുറത്താക്കിയത് സ്റ്റുവർട്ട് ബ്രോഡാണ്. ആദ്യ ഇന്നിങ്സിൽ ആറു വിക്കറ്റെടുത്തിരുന്ന ബ്രോഡിന്റെ അക്കൗണ്ടിൽ ഇതുവരെ എട്ടു വിക്കറ്റായി. ഒരു വിക്കറ്റ് കൂടി വീഴ്ത്തിയാൽ ബ്രോഡ് 500 ടെസ്റ്റ് വിക്കറ്റുകളെന്ന നേട്ടത്തിലെത്തും.

ഇംഗ്ലണ്ടിനായി രണ്ടാമിന്നിങ്സിൽ റോറി ബേൺസും ഡോം സിബ്ലെയും ജോ റൂട്ടും മികച്ച ബാറ്റിങ് പ്രകടനമാണ് പുറത്തെടുത്തത്. ഓപ്പണിങ് വിക്കറ്റിൽ ബേൺസും സിബ്ലെയും ചേർന്ന് 114 റൺസ് കൂട്ടുകെട്ടുണ്ടാക്കി. സിബ്ലെ 56 റൺസ് നേടിയപ്പോൾ 90 റൺസായിരുന്നു ബേൺസിന്റെ സമ്പാദ്യം. 56 പന്തിൽ എട്ടു ഫോറും ഒരു സിക്സും സഹിതം 68 റൺസെടുത്ത് പുറത്താകാതെ നിന്ന ജോ റൂട്ട് ഇംഗ്ലണ്ടിന്റെ സ്കോറിന് വേഗത നൽകി. റോറി ബേൺസ് പുറത്തായതിന് പിന്നാലെ ഇംഗ്ലണ്ട് ഇന്നിങ്സ് ഡിക്ലയർ ചെയ്തു.

ആറു വിക്കറ്റും ഫിഫ്റ്റിയും; ഒന്നാമിന്നിങ്സ് ബ്രോഡിന് സ്വന്തം

നേരത്തെ ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്സ് സ്കോറായ 369 റൺസിനെതിരേ വിൻഡീസ് 197 റൺസിന് എല്ലാവരും പുറത്തായിരുന്നു. ഇതോടെ ആതിഥേയർക്ക് 172 റൺസിന്റെ നിർണായക ലീഡ് ലഭിച്ചു. 14 ഓവറിൽ 31 റൺസ് മാത്രം വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയ സ്റ്റുവർട്ട് ബ്രോഡിന്റെ പ്രകടനം വിൻഡീസിനെ ചുരുട്ടിക്കൂട്ടുകയായിരുന്നു. രണ്ട് വിക്കറ്റുമായി ജെയിംസ് ആൻഡേഴ്സൺ ബ്രോഡിന് പിന്തുണ നൽകി. ജോഫ്ര ആർച്ചറും ക്രിസ് വോക്സും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ അർധ സെഞ്ചുറിയുമായി ബാറ്റിങ്ങിലും തിളങ്ങിയ ബ്രോഡ് ഓൾറൗണ്ട് പ്രകടനമാണ് മൂന്നാം ടെസ്റ്റിന്റെ ഒന്നാമിന്നിങ്സിൽ ഇംഗ്ലണ്ടിനായി പുറത്തെടുത്തത്.

82 പന്തിൽ 46 റൺസെടുത്ത ക്യാപ്റ്റൻ ജേസൺ ഹോൾഡറിന് ഒഴികെ മറ്റാർക്കും വിൻഡീസ് ബാറ്റിങ് നിരയിൽ തിളങ്ങാനായില്ല. ഏഴാം വിക്കറ്റിൽ ഹോൾഡറും ഷെയ്ൻ ഡൗറിച്ചും ചേർന്ന് നേടിയ 68 റൺസിന്റെ കൂട്ടുകെട്ടാണ് സന്ദർശകരുടെ സ്കോർ 150 കടത്തിയത്. ഡൗറിച്ച് 63 പന്തിൽ 37 റൺസ് നേടി.

91 റൺസ് നേടിയ ഒലി പോപ്പ്, 67 റൺസ് അടിച്ച ജോസ് ബട്ലർ, 57 റൺസ് നേടിയ ഓപ്പണർ റോറി ബേൺസ്, വാലറ്റത്ത് 45 പന്തിൽ 62 റൺസ് അടിച്ച സ്റ്റുവർട്ട് ബ്രോഡ് എന്നിവരുടെ ബാറ്റിങ് പ്രകടനമാണ് ഇംഗ്ലണ്ടിന്റെ സ്കോർ 369 റൺസിലെത്തിച്ചത്. ആദ്യ ദിനം ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തിൽ 122 റൺസെന്ന നിലയിൽ തകർച്ചയിലായിരുന്നു. തുടർന്ന് അഞ്ചാം വിക്കറ്റിൽ ജോസ് ബട്ലറും ഒലി പോപ്പും ചേർന്ന് 140 റൺസ് കൂട്ടുകെട്ടുണ്ടാക്കുകയായിരുന്നു.

ഇരുവരും ക്രീസ് വിട്ട ശേഷം വാലറ്റത്ത് പേസ് ബൗളർ സ്റ്റുവർട്ട് ബ്രോഡ് നടത്തിയ രക്ഷാപ്രവർത്തനം ഇംഗ്ലണ്ടിന്റെ സ്കോർ 350 കടത്തി. ഒമ്പതാം വിക്കറ്റിൽ ബ്രോഡും ഡോം ബെസ്സും ചേർന്ന് 76 റൺസ് കൂട്ടുകെട്ടുണ്ടാക്കി. 45 പന്തിൽ ഒമ്പതു ഫോറും ഒരു സിക്സും സഹിതം 62 റൺസ് അടിച്ച ബ്രോഡിനെ പുറത്താക്കി റോസ്റ്റൺ ചേസാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

വെസ്റ്റിൻഡീസിനായി കീമർ റോച്ച് നാല് വിക്കറ്റെടുത്തപ്പോൾ ഷാനോൺ ഗബ്രിയേലും റോസ്റ്റൺ ചേസും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ജേസൺ ഹോൾഡർ ഒരു വിക്കറ്റെടുത്തു.

Content Highlights: England vs West Indies, Third Test Cricket Day 3


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022


Mallikarjun Kharge, VD Satheesan

1 min

ഖാര്‍ഗെയെ പിന്തുണയ്ക്കും, അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷനാകുന്നത് അഭിമാനകരം - വി.ഡി. സതീശന്‍

Oct 1, 2022

Most Commented