മാഞ്ചസ്റ്ററില്‍ മഴക്കളി;  ഇംഗ്ലണ്ട്-വെസ്റ്റിന്‍ഡീസ് രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനം ഉപേക്ഷിച്ചു


ഒരൊറ്റ ഓവര്‍ പോലും എറിയാതെ സ്റ്റമ്പെടുക്കുകയായിരുന്നു.

-

മാഞ്ചസ്റ്റർ: വെസ്റ്റിൻഡീസും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിലെ മത്സരം ഉപേക്ഷിച്ചു. മഴ വില്ലനായതോടെ ഒരൊറ്റ ഓവർ പോലും എറിയാതെ സ്റ്റമ്പെടുക്കുകയായിരുന്നു. മഴ വില്ലനായതോടെയാണ് മൂന്നാം ദിനത്തിലെ മത്സരം ഉപേക്ഷിച്ചത്.

നേരത്തെ ഒമ്പതു വിക്കറ്റിന് 469 റൺസെന്ന നിലയിൽ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സ് ഡിക്ലയർ ചെയ്തിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിൻഡീസ് ഒരു വിക്കറ്റ് നഷ്ടത്തിൽ 32 റൺസെന്ന നിലയാണ്. ആറു റൺസോടെ ക്രെയ്ഗ് ബ്രാത്വെയ്റ്റും 14 റൺസുമായി അൽസാരി ജോസഫുമാണ് ക്രീസിൽ. 12 റൺസെടുത്ത ജോൺ കാംപെല്ലിന്റെ വിക്കറ്റാണ് സന്ദർശകർക്ക് നഷ്ടമായത്.

നേരത്തെ ഒന്നാമിന്നിങ്സിൽ സെഞ്ചുറിയടിച്ച ഡോം സിംബ്ലെയുടേയും ബെൻ സ്റ്റോക്ക്സിന്റേയും ബാറ്റിങ് മികവിലാണ് ഇംഗ്ലണ്ട് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. ബെൻ സ്റ്റോക്ക്സ് 356 പന്തിൽ 17 ഫോറിന്റേയും രണ്ട് സിക്സിന്റേയും അകമ്പടിയോടെ 176 റൺസെടുത്തപ്പോൾ ഡോം സിബ്ലെ 120 റൺസ് നേടി. 40 റൺസോടെ ജോസ് ബട്ലർ ഇരുവർക്കും പിന്തുണ നൽകി.

ആദ്യ ദിനം 80 റൺസെടുക്കുന്നതിനിടയിൽ മൂന്നു വിക്കറ്റ് നഷ്ടമായ ഇംഗ്ലണ്ടിനായി സിബ്ലെയും സ്റ്റോക്ക്സും ഒത്തുചേരുകയായിരുന്നു. ഇരുവരും നാലാം വിക്കറ്റിൽ 260 റൺസ് കൂട്ടിച്ചേർത്തു.

വെസ്റ്റിൻഡീസിനായി റോസ്റ്റൺ ചേസ് അഞ്ചു വിക്കറ്റ് വീഴ്ത്തി. കീമർ റോച്ച് രണ്ടു വിക്കറ്റെടുത്തപ്പോൾ ജേസൺ ഹോൾഡറും അൽസാരി ജോസഫും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 44 ഓവറിൽ 172 റൺസ് വഴങ്ങിയാണ് റോസ്റ്റൺ അഞ്ചു വിക്കറ്റ്നേട്ടം ആഘോഷിച്ചത്. സതാംപ്റ്റണിൽ നടന്ന ആദ്യ ടെസ്റ്റ് വിജയിച്ച വെസ്റ്റിൻഡീസ് മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ 1-0ത്തിന് മുന്നിലാണ്.

content highlights:England vs West Indies Second Test Cricket Day 3


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021

Most Commented