
വിജയസന്തോഷം പങ്കിടുന്ന ഇംഗ്ലീഷ് താരങ്ങൾ ഫോട്ടോ: ഐസിസി
സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി-20 പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്. മൂന്നാം ട്വന്റി-20യില്‍ ഇംഗ്ലണ്ട് അഞ്ചു വിക്കറ്റിന് വിജയിച്ചു. 223 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 19.1 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
അര്‍ധ സെഞ്ചുറി നേടിയ ജോസ് ബട്ലര്, ജോണി ബെയര്‍സ്റ്റോ, ഇയാന്‍ മോര്ഗന് എന്നിവരുടെ പ്രകടനമാണ് ഇംഗ്ലണ്ടിനെ തുണച്ചത്. ബട്ലര് 29 പന്തില്‍ ഒമ്പത് ഫോറിന്റേയും രണ്ട് സിക്സിന്റേയും സഹായത്തോടെ 57 റണ്‍സിലെത്തി. 34 പന്തില്‍ നിന്നായിരുന്നു ബെയര്‍സ്റ്റോവിന്റെ 64 റണ്‍സ്. ഏഴു ഫോറും മൂന്നു സിക്സും ബെയര്‍സ്റ്റോ നേടി. 22 പന്തില്‍ 57 റണ്‍സുമായി മോര്ഗന് പുറത്താകാതെ നിന്നു. ഏഴു സിക്സാണ് മോര്ഗന് അടിച്ചെടുത്തത്.
നേരത്തെ ടെംബ ബാവുമയുടേയും ഹെയ്ന്റിച്ച് ക്ലാസന്റേയും ഇന്നിങ്സുകളാണ് ദക്ഷിണാഫ്രിക്കയെ 222 റണ്‍സിലെത്തിച്ചത്. ബാവുമ 24 പന്തില്‍ 49 റണ്‍സും ക്ലാസെന് 33 പന്തില്‍ 66 റണ്‍സും നേടി. ആദ്യ രണ്ടു ട്വന്റി-20കളും ആവേശം നിറഞ്ഞതായിരുന്നു. ഒന്നാം ട്വന്റി-20യില്‍ ദക്ഷിണാഫ്രിക്ക ഒരു റണ്ണിന് വിജയിച്ചപ്പോള്‍ രണ്ടാം ട്വന്റി-20യില്‍ രണ്ടു റണ്‍സ് വിജയത്തോടെ ഇംഗ്ലണ്ട് തിരിച്ചടിച്ചു.
Content Highlights: England vs South Africa T 20 Series
Share this Article
Related Topics
RELATED STORIES
05:30
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..