സതാംപ്റ്റണില്‍ മഴ കളി മുടക്കി;രണ്ടാമിന്നിങ്‌സില്‍ പാകിസ്താന്‍ 41/0


എട്ടു വിക്കറ്റിന് 583 റണ്‍സെന്ന നിലയില്‍ ഒന്നാമിന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത ഇംഗ്ലണ്ടിനെതിരേ പാകിസ്താന്‍ ആദ്യ ഇന്നിങ്‌സില്‍ 273 റണ്‍സിന് പുറത്തായിരുന്നു

-

സതാംപ്റ്റൺ: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ഫോളോ ഓൺ വഴങ്ങി രണ്ടാമിന്നിങ്സിന് ഇറങ്ങിയ പാകിസ്താൻ ഭേദപ്പെട്ട നിലയിൽ. മഴ മൂലം നാലാം ദിവസത്തെ കളി നേരത്തെ അവസാനിപ്പിക്കുമ്പോൾ പാകിസ്താൻ വിക്കറ്റ് നഷ്ടം കൂടാതെ 41 റൺസെടുത്തിട്ടുണ്ട്. 13 റൺസോടെ ഷാൻ മസൂദും 22 റൺസുമായി ആബിദ് അലിയുമാണ് ക്രീസിൽ.

എട്ടു വിക്കറ്റിന് 583 റൺസെന്ന നിലയിൽ ഒന്നാമിന്നിങ്സ് ഡിക്ലയർ ചെയ്ത ഇംഗ്ലണ്ടിനെതിരേ പാകിസ്താൻ ആദ്യ ഇന്നിങ്സിൽ 273 റൺസിന് പുറത്തായിരുന്നു. അഞ്ചു വിക്കറ്റെടുത്ത പേസ് ബൗളർ ജെയിംസ് ആൻഡേഴ്സന്റെ പ്രകടനമാണ് പാകിസ്താനെ തകർത്തത്. 23 ഓവറിൽ 56 റൺസ് മാത്രം വഴങ്ങിയാണ് ആൻഡേഴ്സൺ അഞ്ചു വിക്കറ്റ് വീഴ്ത്തിയത്. രണ്ടു വിക്കറ്റ് കൂടി എടുത്താൽ ടെസ്റ്റിൽ 600 വിക്കറ്റെന്ന റെക്കോഡ് നേട്ടം ആൻഡേഴ്സണ് സ്വന്തമാക്കാം.

പാകിസ്താനായി 141 റൺസ് നേടിയ അസ്ഹർ അലിയും 53 റൺസ് അടിച്ച മുഹമ്മദ് റിസ്വാനും ഒഴികെ മറ്റാരും തിളങ്ങിയില്ല. ആറു ബാറ്റ്സ്മാൻമാരാണ് രണ്ടക്കം കാണാതെ പുറത്തായത്. ഇംഗ്ലണ്ടിനായി സ്റ്റുവർട്ട് ബ്രോഡ് രണ്ടും ക്രിസ് വോക്സും ഡോം ബെസ്സും ഒന്നു വീതവും വിക്കറ്റ് വീഴ്ത്തി.

267 റൺസ് അടിച്ച സാക് ക്രാവ്ലിയും 152 റൺസ് നേടിയ ജോസ് ബട്ലറുമാണ് ഒന്നാമിന്നിങ്സിൽ ആതിഥേയർക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. സാക് ക്രാവ്ലി 393 പന്തിൽ 34 ഫോറും ഒരു സിക്സും സഹിതം 267 റൺസ് നേടിയപ്പോൾ 311 പന്തിൽ 13 ഫോറും രണ്ട് സിക്സുമടക്കം 152 റൺസാണ് ബട്ലർ അടിച്ചെടുത്തത്. ഇരുവരും അഞ്ചാം വിക്കറ്റിൽ 359 റൺസ് കൂട്ടുകെട്ടുണ്ടാക്കി. 40 റൺസോടെ ക്രിസ് വോക്സ് ഇരുവർക്കും പിന്തുണ നൽകി. പാകിസ്താനായി ഷഹീൻ അഫ്രീദി, യാസിർ ഷാ, ഫവാദ് ആലം എന്നിവർ രണ്ടു വീതം വിക്കറ്റ് വീഴ്ത്തി.

നേരത്തെ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് വിജയിച്ചിരുന്നു. രണ്ടാം ടെസ്റ്റ് മഴ മൂലം ഉപേക്ഷിക്കുകയും ചെയ്തു. ആകെ മൂന്നു ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്.

Content Highlights: England vs Pakistan, Third Test Cricket, Day 4


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented