സതാംപ്റ്റൺ: പാകിസ്താനെതിരായ മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ട് കൂറ്റൻ സ്കോറിലേക്ക്. രണ്ടാം ദിനം കളി ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തിൽ 373 റൺസ് എന്ന നിലയിലാണ്. സെഞ്ചുറി നേടിയ സാക് ക്രാവ്ലിയും ജോസ് ബട്ലറുമാണ് ഇംഗ്ലണ്ടിനെ മികച്ച സ്കോറിലേക്ക് നയിച്ചത്.

ക്രാവ്ലി 315 പന്തിൽ പുറത്താകാതെ 186 റൺസ് നേടി. 210 പന്തിൽ 113 റൺസോടെ ജോസ് ബട്ലറാണ് ക്രാവ്ലിക്കൊ്പ്പം ക്രീസിൽ. ഇരുവരും ഇതുവരെ അഞ്ചാം വിക്കറ്റിൽ 246 റൺസ് കൂട്ടിച്ചേർത്തു. മഴ കളിയിൽ തടസ്സം സൃഷ്ടിക്കുകയും വൈകിപ്പിക്കയും ചെയ്തെങ്കിലും ഇരുവരുടേയും പോരാട്ടവീര്യത്തെ പരീക്ഷിക്കാനായില്ല. ഒരു ഘട്ടത്തിൽ ഇംഗ്ലണ്ട് നാല് വിക്കറ്റിന് 127 റൺസ് എന്ന നിലയിലായിരുന്നു. പിന്നീട് അഞ്ചാം വിക്കറ്റിൽ ക്രാവ്ലിയും ബട്ലറും ഒത്തുചേരുകയായിരുന്നു.

റോറി ബേൺസ് (6), ഡോം സിബ്ലെ (22),ജോ റൂട്ട് (29), ഒലി പോപ്പ് (3) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. പാകിസ്താനായി യാസിർ ഷാ രണ്ടു വിക്കറ്റ് നേടി. മൂന്നു ടെസ്റ്റുകളടങ്ങിയ പരമ്പരയിൽ ഇംഗ്ലണ്ട് 1-0ത്തിന് മുന്നിലാണ്. ആദ്യ ടെസ്റ്റിലായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. രണ്ടാം ടെസ്റ്റ് മഴമൂലം ഉപേക്ഷിച്ചിരുന്നു.

Content Highlights: England vs Pakistan Third Test Cricket Day 2