സതാംപ്റ്റണില്‍ സമനില; ടെസ്റ്റ് പരമ്പര ഇംഗ്ലണ്ടിന്


രണ്ടാം ഇന്നിങ്‌സില്‍ പാകിസ്താന്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെടുത്ത് നില്‍ക്കെ മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു. 

-

സതാംപ്റ്റൺ: പാകിസ്താനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്. സതാംപ്റ്റണിൽ നടന്ന മൂന്നാം ടെസ്റ്റ് സമനിലയിൽ അവസാനിച്ചതോടെയാണ് ആതിഥേയർ പരമ്പര നേടിയത്. മത്സരത്തിന്റെ നല്ലൊരു ഭാഗവും മഴ കവരുകയായിരുന്നു. ഇതോടെ പാകിസ്താൻ തോൽവിയിൽ നിന്ന് രക്ഷപ്പെട്ടു. നേരത്തെ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് വിജയിച്ചിരുന്നു. രണ്ടാം ടെസ്റ്റ് മഴ മൂലം ഉപേക്ഷിക്കുകയും ചെയ്തു.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ഒന്നാമിന്നിങ്സിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 583 റൺസ് നേടി ഡിക്ലയർ ചെയ്തു. മറുപടി ബാറ്റിങ്ങിൽ പാകിസ്താൻ 273 റൺസിന് പുറത്തായി. ഇതോടെ പാകിസ്താന് ഫോളോ ഓൺ ചെയ്യേണ്ടിവന്നു. എന്നാൽ അവസാന രണ്ട് ദിവസം മഴ കളിച്ചതോടെ പാകിസ്താൻ തോൽവിയിൽ നിന്ന് രക്ഷപ്പെട്ടു. രണ്ടാം ഇന്നിങ്സിൽ പാകിസ്താൻ നാല് വിക്കറ്റ് നഷ്ടത്തിൽ 187 റൺസെടുത്ത് നിൽക്കെ മത്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു.

ടെസ്റ്റിന്റെ അവസാന ദിവസം രണ്ടിന് 100 റൺസ് എന്ന നിലയിലാണ് പാകിസ്താൻ മത്സരം ആരംഭിച്ചത്. എന്നാൽ മഴമൂലം മത്സരം തടസ്സപ്പെട്ടു. അവസാന ദിവസം അസ്ഹർ അലിയുടെ വിക്കറ്റ് ആണ് പാകിസ്താന് ആദ്യം നഷ്ടമായത്. ആൻഡേഴ്സൺന്റെ അറുന്നൂറാമത്തെ ഇരയായിരുന്നു അസ്ഹർ അലി. പിന്നാലെ ആസാദ് ഷെഫീഖും പുറത്തായി. പിന്നീട് മൂന്ന് ഓവർ കൂടി എറിഞ്ഞശേഷം മത്സരം അവസാനിപ്പിക്കാൻ ഇരുടീമുകളും ധാരണയിലെത്തുകയായിരുന്നു.

ഇംഗ്ലീഷ് പേസ് ബൗളർ ജെയിംസ് ആൻഡേഴ്സൺ ടെസ്റ്റിൽ 600 വിക്കറ്റ് പൂർത്തിയാക്കിയതാണ് ഈ മത്സരത്തിന്റെ പ്രത്യേകത. ഈ നേട്ടം കൈവരിക്കുന്ന ആദ്യ പേസ് ബൗളറും നാലാമത്തെ ബൗളറുമാണ് ആൻഡേഴ്സൺ. രണ്ടിന്നിങ്സിലുമായി ഏഴു വിക്കറ്റാണ് താരം വീഴ്ത്തിയത്.

അഞ്ചു വിക്കറ്റെടുത്ത പേസ് ബൗളർ ജെയിംസ് ആൻഡേഴ്സൺന്റെ പ്രകടനമാണ് പാകിസ്താനെ ഒന്നാമിന്നിങ്സിൽ തകർത്തത്. 23 ഓവറിൽ 56 റൺസ് മാത്രം വഴങ്ങിയാണ് ആൻഡേഴ്സൺ അഞ്ചു വിക്കറ്റ് വീഴ്ത്തിയത്. പാകിസ്താനായി 141 റൺസ് നേടിയ അസ്ഹർ അലിയും 53 റൺസ് അടിച്ച മുഹമ്മദ് റിസ്വാനും ഒഴികെ മറ്റാരും തിളങ്ങിയില്ല. ആറു ബാറ്റ്സ്മാൻമാരാണ് രണ്ടക്കം കാണാതെ പുറത്തായത്. ഇംഗ്ലണ്ടിനായി സ്റ്റുവർട്ട് ബ്രോഡ് രണ്ടും ക്രിസ് വോക്സും ഡോം ബെസ്സും ഒന്നു വീതവും വിക്കറ്റ് വീഴ്ത്തി.

267 റൺസ് അടിച്ച സാക് ക്രാവ്ലിയും 152 റൺസ് നേടിയ ജോസ് ബട്ലറുമാണ് ഒന്നാമിന്നിങ്സിൽ ആതിഥേയർക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. സാക് ക്രാവ്ലി 393 പന്തിൽ 34 ഫോറും ഒരു സിക്സും സഹിതം 267 റൺസ് നേടിയപ്പോൾ 311 പന്തിൽ 13 ഫോറും രണ്ട് സിക്സുമടക്കം 152 റൺസാണ് ബട്ലർ അടിച്ചെടുത്തത്. ഇരുവരും അഞ്ചാം വിക്കറ്റിൽ 359 റൺസ് കൂട്ടുകെട്ടുണ്ടാക്കി. 40 റൺസോടെ ക്രിസ് വോക്സ് ഇരുവർക്കും പിന്തുണ നൽകി. പാകിസ്താനായി ഷഹീൻ അഫ്രീദി, യാസിർ ഷാ, ഫവാദ് ആലം എന്നിവർ രണ്ടു വീതം വിക്കറ്റ് വീഴ്ത്തി.

Content Highlights: England vs Pakistan Test Cricket


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022


06:03

16-ാം വയസ്സില്‍ പാര്‍ട്ടി അംഗത്വം; എതിരാളികള്‍ക്ക് പോലും സ്വീകാര്യന്‍... കോടിയേരി ഓർമയാകുമ്പോൾ

Oct 1, 2022

Most Commented