സതാംപ്റ്റൺ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ പാകിസ്താൻ ബാറ്റിങ് തുടങ്ങി. ആദ്യ ടെസ്റ്റിലെ ടീമിൽ നിന്ന് ഒരു മാറ്റവുമായാണ് പാകിസ്താൻ കളിക്കുന്നത്. ഏറെ കാലത്തെ ഇടവളേക്ക് ശേഷം ഫവാദ് ആലം പാക് ടീമിൽ തിരിച്ചത്തെി. 2009-ലാണ് ഇതിന് മുമ്പ് ഫവാദ് പാകിസ്താനായി ടെസ്റ്റ് കളിച്ചത്.

അതേസമയം ഇംഗ്ലണ്ടിൽ രണ്ട് മാറ്റങ്ങളുണ്ട്. വ്യക്തിപരമായ കാരണത്തെ തുടർന്ന് ടീമിൽ നിന്ന് വിട്ടുനിൽക്കുന്ന ബെൻ സ്റ്റോക്ക്സിന് പകരക്കാരനായി ഒല്ലി റോബിൻസണെ ടീമിൽ ഉൾപ്പെടുത്തി. എന്നാൽ പ്ലെയിങ് ഇലവനിൽ റോബിന്സണ് സ്ഥാനം നേടിയില്ല. പകരം സാക് ക്രാവ്ലിയാണ് അവസാന ഇലവനിൽ ഇടം പിടിച്ചത്. പേസ് ബൗളർ ജോഫ്ര ആർച്ചറിന് പകരം സാം കറനും ഇംഗ്ലണ്ട് ടീമിലെത്തി.

മൂന്നു ടെസ്റ്റുകളടങ്ങിയ പരമ്പരയുടെ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് വിജയിച്ചിരുന്നു. ഈ ടെസ്റ്റിൽ കൂടി വിജയിച്ചാൽ ഇംഗ്ലണ്ടിന് പരമ്പര സ്വന്തമാക്കാം. മൂന്നാം ടെസ്റ്റ് ഓഗസ്റ്റ് 21-നാണ് ആരംഭിക്കുക.

Content Highlights: England vs Pakistan Second Test Cricket Day 1