മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ടോസ് നേടിയ പാകിസ്താൻ ബാറ്റിങ് തുടങ്ങി. ഷാൻ മസൂദും ആബിദ് അലിയുമാണ് പാകിസ്താന്റെ ഓപ്പണിങ് ജോഡി. മൂന്നു ഓവർ പിന്നിടുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ ഏഴു റൺസെന്ന നിലയിലാണ് സന്ദർശകർ.

രണ്ട് സ്പിന്നർമാരുമായാണ് പാകിസ്താൻ ഓൾഡ് ട്രാഫോഡിൽ കളിക്കുന്നത്. അതേസമയം വിൻഡീസിനെതിരായ അവസാന ടെസ്റ്റ് ടീമിനെ ഇംഗ്ലണ്ട് നിലനിർത്തി. മൂന്നു ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്.

വിൻഡീസിനെതിരായ ടെസ്റ്റ് വിജയിച്ചതിന്റെ ആത്മവിശ്വാസത്തിൽ ഇംഗ്ലണ്ട് കളിക്കുമ്പോൾ തങ്ങളുടെ യുവനിരയിലാണ് പാക് ആരാധകരുടെ പ്രതീക്ഷ.

Contact Highlights: England vs Pakistan, First Test Cricket Day 1