നാലാം ഏകദിനത്തിലും പാകിസ്താന് തോല്‍വി


സ്‌കോര്‍: പാകിസ്താന്‍- 247/8 (50 ഓവര്‍), ഇംഗ്ലണ്ട് - 252/6 (48 ഓവര്‍)

ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ തുടര്‍ച്ചയായ നാലാം മത്സരത്തിലും പാകിസ്താന് തോല്‍വി. നാല് വിക്കറ്റിനാണ് ഇംഗ്ലണ്ടിന്റെ വിജയം. പാകിസ്താന്‍ ഉയര്‍ത്തിയ 248 റണ്‍സ് വിജയലക്ഷ്യം 48 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് മറികടന്നു. ബെന്‍ സ്‌റ്റോക്‌സിന്റെയും (69), ജോണി ബെയര്‍സ്‌റ്റോയുഡേയും (61) അര്‍ധസെഞ്ച്വറികളും മോയിന്‍ അലിയുടെ (പുറത്താകാതെ 45) ഇന്നിംഗ്‌സുമാണ് ഇംഗ്ലണ്ട് ജയം അനായാസമാക്കിയത്.

ഒരു ഘട്ടത്തില്‍ 72 ന് നാല് എന്ന നിലയില്‍ പതറിയ ഇംഗ്ലണ്ടിനെ അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന സ്റ്റോക്‌സ്-ബെയര്‍സ്‌റ്റോ കൂട്ടുക്കെട്ടാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. 103 റണ്‍സാണ് ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്. കഴിഞ്ഞ മത്സരത്തിലെ ഹീറോ അലക്‌സ് ഹെയ്ല്‍സിന്‌ എട്ട് റണ്‍സ് മാത്രമേ നേടാനായുള്ളു.

പാകിസ്താന്‍ ബൗളര്‍മാരില്‍ മുഹമ്മദ് ഇര്‍ഫാന്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ഉമര്‍ ഗുല്‍, ഹസന്‍ അലി, ഇമാദ് വാസിം എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സ് നേടി. ക്യാപ്റ്റന്‍ അസഹ്ര്‍ അലിയുടെയും ഇമാദ് വാസിമിന്റേയും അര്‍ധസെഞ്ച്വറികളാണ് പാകിസ്താന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്.

104 പന്തുകള്‍ നേരിട്ട അസഹ്ര്‍ അലി അഞ്ച് ഫോറുകളുടെയും രണ്ട് സിക്‌സറുകളുടെയും അകമ്പടിയോടെയാണ് 80 റണ്‍സ് നേടിയത്. 41 പന്തുകളില്‍ നിന്ന് ഏഴ് ഫോറുകളും ഒരു സിക്‌സറും ഉള്‍പ്പടെയാണ് ഇമാദ് വാസിം 57 റണ്‍സ് നേടിയത്.

മികച്ച തുടക്കം ലഭിച്ചിട്ടും ഒരു ഘട്ടത്തില്‍ ഏഴിന് 180 എന്ന നിലയിലായിരുന്നു പാകിസ്താന്‍. എന്നാല്‍ അവസാന ഓവറുകളില്‍ ഇമാദ് വാസിം നടത്തിയ കൂറ്റന്‍ അടികളാണ് പാകിസ്താന്‍ സ്‌കോര്‍ 247 ല്‍ എത്തിച്ചത്.

ഇംഗ്ലീഷ് ബൗളര്‍മാരില്‍ ആദില്‍ റഷീദ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ക്രിസ് ജോര്‍ദാനും മോയിന്‍ അലിയും രണ്ട് വിക്കറ്റ് വീതവും ലിയാം പ്ലങ്കറ്റ് ഒരു വിക്കറ്റും നേടി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


pinarayi vijayan

1 min

എന്തും വിളിച്ച് പറയാവുന്ന സ്ഥലമല്ല കേരളം; പി.സി ജോര്‍ജിന്റേത് നീചമായ വാക്കുകള്‍- മുഖ്യമന്ത്രി

May 25, 2022


antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022

More from this section




Most Commented