ഇംഗ്ലണ്ടിന് റെക്കോര്‍ഡ് സ്‌കോര്‍, പരമ്പര


2006 ല്‍ ശ്രീലങ്ക നെതര്‍ലന്‍ഡ്‌സിനെതിരെ നേടിയ ഒന്‍പതിന് 443 എന്ന സ്‌കോറാണ് പഴങ്കഥയായത്.

നോട്ടിങ്ങാം: റെക്കോര്‍ഡുകള്‍ മാറി മറിഞ്ഞ മത്സരത്തില്‍ പാകിസ്താനെതിരെ ഇംഗ്ലണ്ടിന് 169 റണ്‍സ് ജയം. 445 റണ്‍സിന്റെ റെക്കോഡ് സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ പാകിസ്താന് മത്സരത്തിന്റെ ഒരു ഘട്ടത്തിലും ഇംഗ്ലണ്ടിനെ വെല്ലുവിളിക്കാനായില്ല.

42.4 ഓവറില്‍ 275 റണ്‍സില്‍ പാകിസ്താന്റെ പോരാട്ടം അവസാനിച്ചു. അവസാന വിക്കറ്റില്‍ യാസിര്‍ ഷായും (26), മുഹമ്മദ് ആമിറും (58) ചേര്‍ന്ന് നേടിയ 76 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് വന്‍നാണക്കേടില്‍ നിന്നും പാകിസ്താനെ കരക്കയറ്റിയത്.

ഓപ്പണര്‍ ഷര്‍ജീല്‍ ഖാനും (58), ഒരു പതിനൊന്നാമന്റെ ഏറ്റവും മികച്ച സ്‌കോര്‍ കണ്ടെത്തിയ മുഹമ്മദ് ആമിറിന്റെ ഇന്നിംഗ്‌സ് മാത്രമാണ് പാകിസ്താന് ആശ്വസിക്കാനുള്ളത്.

പതിനൊന്നാമനായിറങ്ങിയ ആമിര്‍ 28 പന്തുകളില്‍ നിന്ന് അഞ്ച് ഫോറും നാല് സിക്‌സറുകളും ഉള്‍പ്പടെ 58 റണ്‍സ് നേടിയത്. പാകിസ്താന്റെ തന്നെ ഷോയ്ബ് അക്തര്‍ 2003 ല്‍ നേടിയ 43 റണ്‍സെന്ന റെക്കോഡാണ് പഴങ്കഥയായത്.

ഇംഗ്ലീഷ് ബൗളര്‍മാരില്‍ ക്രിസ് വോക്‌സ് നാല് വിക്കറ്റുകള്‍ നേടിയപ്പോള്‍ ആദില്‍ റഷീദ് രണ്ട് വിക്കറ്റും മാര്‍ക്ക് വുഡ്, ലിയാം പ്ലങ്കറ്റ്, ബെന്‍ സ്റ്റോക്‌സ്, മോയിന്‍ അലി എന്നിവര്‍ ഓരോ വിക്കറ്റും നേടി.

നേരത്തെ അലക്‌സ് ഹെയ്ല്‍സിന്റെ (171) സെഞ്ച്വറിയുടെയും ജോസ് ബട്ട്‌ലറിന്റെയും (പുറത്താകാതെ 90), ജോറൂട്ടിന്റെയും (85), ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്റെ (പുറത്താകാതെ 57) അര്‍ധസെഞ്ച്വറികളുടെയും മികവില്‍ ഇംഗ്ലണ്ട് നിശ്ചിത 50 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 444 റണ്‍സെന്ന ഏകദിന ചരിത്രത്തിലെ റെക്കോര്‍ഡ് സ്‌കോര്‍ കണ്ടെത്തിയിരുന്നു. 2006 ല്‍ ശ്രീലങ്ക നെതര്‍ലന്‍ഡ്‌സിനെതിരെ നേടിയ ഒന്‍പതിന് 443 എന്ന സ്‌കോറാണ് പഴങ്കഥയായത്.

തുടക്കം മുതല്‍ ഇംഗ്ലണ്ട് ബാറ്റസ്മാന്‍മാരുടെ ആധിപത്യമാണ് മത്സരത്തില്‍ കണ്ടത്. സ്‌കോര്‍ 33 ല്‍ നില്‍ക്കെ 15 റണ്‍സ് നേടിയ ജെയ്‌സണ്‍ റോയിയുടെ വിക്കറ്റ് ഇംഗ്ലണ്ടിന് നഷ്ടമായെങ്കിലും ജോ റൂട്ടിനെ കൂട്ടുപിടിച്ച് ഹെയ്ല്‍സ് ഇംഗ്ലണ്ട് സ്‌കോര്‍ അതിവേഗം മുന്നോട്ട് ചലിപ്പിച്ചു.

122 പന്തുകള്‍ നേരിട്ട് ഹെയില്‍സ് 22 ഫോറും നാല് സിക്‌സറുകളും ഉള്‍പ്പടെയാണ് 171 റണ്‍സ് നേടിയത്. ജോറൂട്ട് 86 പന്തുകളില്‍ നിന്ന് എട്ട് ഫോറുകളുടെ അകമ്പടിയോടെയാണ് 85 റണ്‍സ് നേടിയത്‌.

നാലാമനായിറങ്ങിയ ജോസ് ബട്‌ലര്‍ ഒരു ഇംഗ്ലണ്ടുകാരന്റെ ഏറ്റവും വേഗമാര്‍ന്ന അര്‍ധസെഞ്ച്വറി കണ്ടെത്തി. 22 പന്തില്‍ നിന്ന് 50 കടന്ന ബട്‌ലര്‍ 51 പന്തില്‍ നിന്ന 7 ഫോറും അത്ര തന്നെ സിക്‌സറുകളും നേടി 91 റണ്‍സ് നേടി പുറത്താകാതെ നിന്നു. ബട്‌ലര്‍ക്ക് കൂട്ടായി 27 പന്തില്‍ നിന്ന് 3 ഫോറും അഞ്ച് സിക്‌സറുകളുമുള്‍പ്പടെ 57 റണ്‍സുമായി ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനും പുറത്താകാതെ നിന്നു.

പാകിസ്താന്‍ ബൗളര്‍മാരില്‍ വഹാബ് റിയാസാണ് ഏറ്റവും കൂടുതല്‍ തല്ല് വാങ്ങിയത്. 10 ഓവറില്‍ 110 റണ്‍സാണ് റിയാസ് വിട്ടുകൊടുത്തത്. 10 ഓവറില്‍ 62 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് നേടിയ മുഹമ്മദ് നവാസും 10 ഓവറില്‍ 74 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് നേടിയ ഹസന്‍ അലിയും മാത്രമാണ് പാകിസ്താന്‍ ബൗളിങ് നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.

ഇതോടെ അഞ്ച് കളികളുടെ പരമ്പര 3-0 ന് ഇംഗ്ലണ്ട് സ്വന്തമാക്കി. പരമ്പരയിലെ നാലാം മത്സരം സപ്തംബര്‍ ഒന്നിന് ലീഡ്‌സില്‍ നടക്കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022


hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022

More from this section
Most Commented