മാഞ്ചസ്റ്റര്‍: പാകിസ്താനെതിരെയുളള രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് പിടിമുറുക്കുന്നു. രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ പാകിസ്താന് നാല് വിക്കറ്റ് നഷ്ടത്തില്‍ 57 റണ്‍സ് എന്ന നിലയില്‍ പതറുകയാണ്. നേരത്തെ ആദ്യ ഇന്നിംഗ്സില്‍ ജോ റൂട്ടിന്റെ ഇരട്ട സെഞ്ച്വറിയുടെയും ക്യാപ്റ്റന്‍ അലസ്റ്റര്‍ കുക്കിന്റെ സെഞ്ച്വറിയുടെയും മികവില്‍ ഇംഗ്ലണ്ട് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 589 എന്ന സ്കോറില്‍ ഡിക്ലയര്‍ ചെയ്തു.
നാലിന് 314 എന്ന നിലയിലാണ് ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സ് ബാറ്റിങ് ആരംഭിച്ചത്. ഒന്നാം ദിനത്തിന്റെ തുടര്‍ച്ചയെന്നോണം പാകിസ്താന് ബൗളര്‍മാര്‍ക്ക് മേല്‍ ഇംഗ്ലണ്ട് ബാറ്റ്സ്മാന്മാര് ആധിപത്യം സ്ഥാപിച്ചു.
141 റണ്‍സുമായി രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ജോ റൂട്ട് തന്നെയായിരുന്നു ഇംഗ്ലണ്ടിന്റെ ബാറ്റിങ്ങിനെ നയിച്ചത്.
രണ്ടാം ദിനം തന്റെ രണ്ടാം ഇരട്ട സെഞ്ച്വറിയും ടെസ്റ്റ് ക്രിക്കറ്റിലെ ഉയര്‍ന്ന സ്കോറും റൂട്ട് സ്വന്തമാക്കി. 406 പന്ത് നേരിട്ട റൂട്ട് 27 ഫോറുകള്‍ ഉള്‍പ്പടെ 254 റണ്‍സാണ് നേടിയത്. റൂട്ടിന് പുറമേ ക്രിസ് വോക്സ് (58), വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍സ്റ്റോ (58) എന്നിവരുടെ ഇന്നിംഗ്സുകളും ഇംഗ്ലണ്ട് സ്കോര്‍ 589 ല്‍ എത്തിക്കാന്‍ സഹായിച്ചു.
പാകിസ്താന് ബൗളിങ് നിരയില്‍ വഹാബ് റിയാസ് നാല് വിക്കറ്റ് നേടിയപ്പോള്‍ മുഹമ്മദ് ആമിര്‍, റാഹത്ത് അലി എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി. ആദ്യ ടെസ്റ്റിലെ ഹീറോ ലെഗ് സ്പിന്നര്‍ യാസിര്‍ ഷായ്ക്ക് ഒരു വിക്കറ്റ് മാത്രമാണ് നേടാനായത്. 54 ഓവറില്‍ 213 റണ്‍സാണ് ഷാ വിട്ടുകൊടുത്തത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്കോര്‍ 27 ല്‍ നില്‍ക്കെ 18 റണ്‍സെടുത്ത മുഹമ്മദ് ഹഫീസ് പുറത്തായി. ക്രിസ് വോക്സിനായിരുന്നു വിക്കറ്റ്.
മൂന്നാമനായിറങ്ങിയ അസ്ഹര്‍ അലിയേയും (1), അഞ്ചാമനായിറങ്ങിയ റാഹത്ത് അലിയേയും (1) പുറത്താക്കി വോക്സ് തന്റെ വിക്കറ്റ് നേട്ടം മൂന്നാക്കി ഉയര്‍ത്തി. ഒരു റണ്‍ നേടിയ യൂനുസ് ഖാന്റെ വിക്കറ്റ് സ്റ്റോക്സും സ്വന്തമാക്കി. രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ 30 റണ്‍സുമായി ഷാന്‍ മസൂദും ഒരു റണെടുത്ത ക്യാപ്റ്റന്‍ മിസ്ബാ ഉള് ഹക്കുമാണ് ക്രീസില്‍.
ഇംഗ്ലണ്ടിനായി വോക്സ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ സ്റ്റോക്സ് ഒരു വിക്കറ്റ് നേടി. ആറ് വിക്കറ്റ് കയ്യിലിരിക്കെ ഫോളോ ഓണ്‍ ഒഴിവാക്കാന്‍ പാകിസ്താന് 333 റണ്‍സ് കൂടെ വേണം.
ചിത്രങ്ങള്‍: എപി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..