Photo: twitter.com/ICC
ട്രെന്റ് ബ്രിഡ്ജ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ന്യൂസീലന്‍ഡിന് മികച്ച തുടക്കം. ആദ്യദിനം മത്സരമവസാനിക്കുമ്പോള്‍ സന്ദര്‍ശകരായ കിവീസ് നാല് വിക്കറ്റ് നഷ്ടത്തില്‍ 317 റണ്‍സെടുത്തിട്ടുണ്ട്.
81 റണ്‍സുമായി ഡാരില്‍ മിച്ചലും 67 റണ്‍സ് നേടി ടോം ബ്ലണ്ടലുമാണ് ക്രീസിലുള്ളത്. ഇരുവരും ഇതിനോടകം 149 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിക്കഴിഞ്ഞു. ഒരു ഘട്ടത്തില്‍ 169 റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടപ്പെട്ട ന്യൂസീലന്‍ഡിനെ ബ്ലണ്ടലും മിച്ചലും ചേര്‍ന്ന് രക്ഷിക്കുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കിവീസിനായി മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ടോം ലാഥവും വില്‍ യങ്ങും ചേര്‍ന്ന് നല്‍കിയത്. ഇരുവരും ആദ്യ വിക്കറ്റില്‍ 84 റണ്‍സ് കൂട്ടിച്ചേര്‍ത്തു. കെയ്ന്‍ വില്യംസണ്‍ കോവിഡ് മൂലം ടീമില്‍ നിന്ന് പുറത്തായതിനാല്‍ ടോം ലാഥമാണ് ടീമിനെ നയിച്ചത്. നായകന്‍ 26 റണ്‍സെടുത്തപ്പോള്‍ യങ് 47 റണ്‍സെടുത്ത് പുറത്തായി.
പിന്നാലെ വന്ന ഡെവോണ്‍ കോണ്‍വെ 46 റണ്‍സും ഹെന്റി നിക്കോള്‍സ് 30 റണ്‍സും സ്വന്തമാക്കി. കിവീസ് നിരയില്‍ ഇതുവരെ ബാറ്റേന്തിയ എല്ലാവരും രണ്ടക്കം കടന്നു. ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് മുന്നില്‍ അടിപതറിയ ന്യൂസീലന്‍ഡ് മികച്ച തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്.
ഇംഗ്ലണ്ടിനായി നായകന്‍ ബെന്‍ സ്റ്റോക്‌സും ജെയിംസ് ആന്‍ഡേഴ്‌സണും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ആദ്യ ടെസ്റ്റില്‍ വിജയം നേടിയ ഇംഗ്ലണ്ട് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0 ന് മുന്നില്‍ നില്‍ക്കുകയാണ്.
Content Highlights: england vs new zealand, eng vs nz, cricketnews, england vs new zealand second test, cricket
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..