Photo: twitter.com/ICC
ലണ്ടന്‍: ഇംഗ്ലണ്ട്-ന്യൂസീലന്‍ഡ് ആദ്യ ടെസ്റ്റിന്റെ ഒന്നാം ദിനം ബൗളര്‍മാര്‍ക്ക് സ്വന്തം. ആദ്യ ദിനം 17 വിക്കറ്റുകളാണ് നിലംപൊത്തിയത്. ടോസ് നേടി ബാറ്റിങ് ആരംഭിച്ച ന്യൂസീലന്‍ഡ് വെറും 132 റണ്‍സിന് ഓള്‍ ഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ആദ്യദിനം മത്സരം അവസാനിക്കുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സെടുത്തിട്ടുണ്ട്. ന്യൂസീലന്‍ഡിനേക്കാള്‍ 16 റണ്‍സ് പിറകിലാണ് ഇംഗ്ലണ്ട്.
ടോസ് നേടി ബാറ്റിങ് ആരംഭിച്ച സന്ദര്‍ശകര്‍ക്ക് ഒരുഘട്ടത്തില്‍പ്പോലും ബാറ്റിങ്ങില്‍ താളം കണ്ടെത്താനായില്ല. 45 റണ്‍സെടുക്കുന്നതിനിടെ ഏഴ് മുന്‍നിര ബാറ്റര്‍മാര്‍ കൂടാരം കയറി. 42 റണ്‍സെടുത്ത ഓള്‍റൗണ്ടര്‍ കോളിന്‍ ഡെ ഗ്രാന്‍ഡ്‌ഹോമാണ് കിവീസിന്റെ ടോപ് സ്‌കോറര്‍. 26 റണ്‍സെടുത്ത ടിം സൗത്തിയും പിടിച്ചുനിന്നു. വെറും അഞ്ചുപേര്‍ മാത്രമാണ് രണ്ടക്കം കണ്ടത്.
ഇംഗ്ലണ്ടിനായി ജെയിംസ് ആന്‍ഡേഴ്‌സണും മാറ്റി പോട്‌സും നാല് വിക്കറ്റ് വീതം വീഴ്ത്തി. സ്റ്റ്യുവര്‍ട്ട് ബ്രോഡും ബെന്‍ സ്‌റ്റോക്‌സും ഓരോ വിക്കറ്റ് വീതം നേടി.
മറുപടി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന്റെ സ്ഥിതിയും മറിച്ചായിരുന്നില്ല. മികച്ച തുടക്കം കിട്ടിയിട്ടും ഇംഗ്ലണ്ട് 100 റണ്‍സെടുക്കുന്നതിനിടെ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി. ഓപ്പണര്‍മാരായ അലെക്‌സ് ലീസും സാക് ക്രോളിയും ആദ്യ വിക്കറ്റില്‍ 59 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഇംഗ്ലണ്ടിന് മികച്ച തുടക്കമേകി. ക്രോളി 43 റണ്‍സെടുത്തപ്പോള്‍ 25 റണ്‍സാണ് അലക്‌സ് സ്വന്തമാക്കിയത്. എന്നാല്‍ അതിനുശേഷം ഇംഗ്ലണ്ട് കൂട്ടത്തകര്‍ച്ച നേരിട്ടു. 116 റണ്‍സിനിടെ ഏഴ് വിക്കറ്റ് നഷ്ടമായി. ആദ്യദിനം അവസാനിക്കുമ്പോള്‍ ആറ് റണ്‍സുമായി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ബെന്‍ ഫോക്‌സും നാല് റണ്‍സ് നേടി ബ്രോഡുമാണ് ക്രീസിലുള്ളത്.
ന്യൂസീലന്‍ഡിനായി ടിം സൗത്തി, ട്രെന്റ് ബോള്‍ട്ട്, കൈല്‍ ജാമിസണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ ഗ്രാന്‍ഡ്‌ഹോം ഒരു വിക്കറ്റ് സ്വന്തമാക്കി.
പുതിയ നായകന്‍ ബെന്‍ സ്‌റ്റോക്‌സിന് കീഴിലാണ് ഇംഗ്ലണ്ട് കളിക്കുന്നത്. കെയ്ല്‍ വില്യംസണാണ് കിവീസിന്റെ നായകന്‍.
Content Highlights: england vs new zealand, england cricket, new zealand cricket, eng vs nz, cricket news, sports
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..