ഇംഗ്ലണ്ട് താരങ്ങളായ ജോണി ബെയർസ്റ്റോയും ക്രിസ് വോക്സും | Photo: Shaun Botterill|AP
ദുബായ്: ഓസ്ട്രേലിയക്കെതിരേ നാട്ടില്‍ നടന്ന ഏകദിന പരമ്പര കൈവിട്ടെങ്കിലും ഐ.സി.സി ഏകദിന റാങ്കിങ്ങില്‍ നേട്ടം കൊയ്ത് ഇംഗ്ലണ്ട് താരങ്ങള്‍.
196 റണ്‍സുമായി പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത ഇംഗ്ലണ്ട് ഓപ്പണര്‍ ജോണി ബെയര്‍സ്റ്റോ ഏകദിന ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങില്‍ ആദ്യ പത്തിലെത്തി. 754 പോയന്റുമായി പത്താം സ്ഥാനത്താണ് ബെയര്‍സ്റ്റോ. 2018 ഒക്ടോബറില്‍ ഒമ്പതാം സ്ഥാനത്തെത്തിയ ശേഷം ഇതാദ്യമായാണ് താരം റാങ്കിങ്ങില്‍ ആദ്യ പത്തില്‍ ഇടംപിടിക്കുന്നത്.
അതേസമയം റാങ്കിങ്ങില്‍ ഏറ്റവും വലിയ നേട്ടം സ്വന്തമാക്കിയത് ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ക്രിസ് വോക്സാണ്. പരമ്പരയില്‍ ബാറ്റു കൊണ്ടും ബോളുകൊണ്ടും തിളങ്ങിയ വോക്സ് ഐ.സി.സി ഏകദിന ബൗളര്‍മാരുടെ റാങ്കിങ്ങില്‍ മൂന്നു സ്ഥാനം മെച്ചപ്പെടുത്തി നാലാമതെത്തി. ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തെത്താനും താരത്തിനായി. ക്രിസ് വോക്സിനൊപ്പം പത്താം സ്ഥാനത്ത് ഇംഗ്ലണ്ടിന്റെ തന്നെ ജോഫ്ര ആര്ച്ചറുമുണ്ട്.
Content Highlights: England players moves in the top of icc odi rankings
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..