അഹമ്മദാബാദ്: ഇന്ത്യയ്‌ക്കെതിരായ പരമ്പരയിലെ നാലാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരത്തില്‍ ഇംഗ്ലണ്ടിനായി ഓള്‍റൗണ്ടര്‍ സാം കറന്‍ കളിക്കില്ല. കോവിഡ് നിബന്ധനകള്‍ മൂലമാണ് താരം കളിക്കാത്തത്. 

നാലാം ടെസ്റ്റില്‍ കറന്‍ ഇറങ്ങുമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് നേരത്തേ അറിയിച്ചിരുന്നെങ്കിലും ഇന്ത്യയിലെത്താന്‍ താരം വൈകും. അതോടൊപ്പം ക്വാറന്റീനും പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതുകൊണ്ട് കറന്‍ അവസാന ടെസ്റ്റില്‍ ഇറങ്ങില്ല.

എന്നാല്‍ 22 കാരനായ സാം കറന്‍ ഇന്ത്യയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലും ഏകദിന മത്സരങ്ങളിലും ഇംഗ്ലണ്ടിനായി കളിക്കും. ഫെബ്രുവരി 26-ാണ് താരം ഇന്ത്യയിലെത്തുക.

ഫെബ്രുവരി 24 നാണ് ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ മൂന്നാം ടെസ്റ്റ് നടക്കുക. അവസാന ടെസറ്റ് മാര്‍ച്ച് നാലിന് നടക്കും. നിലവില്‍ ഇരുടീമുകളും ഓരോ മത്സരങ്ങള്‍ വിജയിച്ച് നില്‍ക്കുകയാണ്. 

ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ട്വന്റി 20 മത്സരങ്ങള്‍ നടക്കും. മാര്‍ച്ച് 12 നാണ് ആദ്യ ട്വന്റി 20 മത്സരം നടക്കുക.

Content Highlights: England player Sam Curran out of frame for 4th Test against India, will come with limited overs squad