ലണ്ടന്‍: ആഷസ് പരമ്പരയിലെ ഗാബയില്‍ നടക്കുന്ന ആദ്യ ടെസ്റ്റിനുള്ള 12 അംഗ ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. 

ജോ റൂട്ട് നയിക്കുന്ന ടീമില്‍ വമ്പന്‍ പേരുകാരായ ജെയിംസ് ആന്‍ഡേഴ്‌സണ്‍, ജോണി ബെയര്‍സ്‌റ്റോ എന്നിവരില്ല. ബെന്‍ സ്‌റ്റോക്സ് ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് തിരികെയെത്തി. 

ആന്‍ഡേഴ്‌സണ് വിശ്രമം അനുവദിച്ചതാണെന്ന് ടീമിന്റെ വിക്കറ്റ് കീപ്പര്‍ ജോസ് ബട്ട്‌ലര്‍ അറിയിച്ചു. 

ബെയര്‍സ്‌റ്റോയ്ക്ക് പകരം ഇംഗ്ലണ്ട് ഒലി പോപ്പില്‍ വിശ്വാസമര്‍പ്പിക്കുകയായിരുന്നു. റോറി ബേണ്‍സും ഹസീബ് ഹമീദും തന്നെ ഇംഗ്ലണ്ടിനായി ഓപ്പണ്‍ ചെയ്‌തേക്കും. 

ഇംഗ്ലണ്ട് ടീം: ജോ റൂട്ട്, സ്റ്റുവര്‍ട്ട് ബ്രോഡ്, റോറി ബേണ്‍സ്, ജോസ് ബട്ട്‌ലര്‍, ഹസീബ് ഹമീദ്, ജാക്ക് ലീച്ച്, ഡേവിഡ് മലാന്‍, ഒലി പോപ്പ്, ഒലി റോബിന്‍സണ്‍, ബെന്‍ സ്‌റ്റോക്സ്, ക്രിസ് വോക്‌സ്, മാര്‍ക്ക് വുഡ്.

Content Highlights: England named a 12-man squad for tha first Ashes test at gabba