
Photo: twitter.com|englandcricket
ലണ്ടന്‍: മുഖ്യ പരിശീലകന് ക്രിസ് സില്‍വര്‍വുഡിനെ പുറത്താക്കി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്. ഓസ്ട്രേലിയയ്ക്കെതിരായ ആഷസ് പരമ്പരയില്‍ ഇംഗ്ലണ്ടിന്റെ മോശം പ്രകടനം കണക്കിലെടുത്താണ് സില്‍വര്‍വുഡിനെ പുറത്താക്കിയത്.
അഞ്ചു മത്സരങ്ങളടങ്ങിയ ആഷസില്‍ ഇംഗ്ലണ്ട് 4-0 ന് പരാജയപ്പെട്ടിരുന്നു. ഇതിനു പിന്നാലെ സില്‍വര്‍വുഡിനെ പുറത്താക്കുകയായിരുന്നു. പുതിയ പരിശീലകനെ ഉടന്‍ പ്രഖ്യാപിക്കും.
വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് ഇംഗ്ലണ്ടിന്റെ അടുത്ത മത്സരം. അതി മുന്‍പായി താത്കാലിക പരിശീലകനെ നിയമിക്കാനാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനം. ഇംഗ്ലണ്ടിന്റെ മുന്‍ നായകനായ ആന്‍ഡ്രൂ സ്ട്രോസ് പരിശീലകനായി എത്തിയേക്കും.
വിന്‍ഡീസിനെതിരേ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലാണ് ഇംഗ്ലണ്ട് മത്സരിക്കുക. മാര്‍ച്ച് എട്ടിന് പരമ്പര ആരംഭിക്കും.
Content Highlights: England head coach Chris Silverwood steps down after Ashes humiliation
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..