ലീഡ്‌സ്: പാകിസ്താനെ ഇന്നിങ്‌സിനും 55 റണ്‍സിനും പരാജയപ്പെടുത്തി ആതിഥേയരായ ഇംഗ്ലണ്ട് രണ്ടുെടസ്റ്റുകളുടെ പരമ്പര സമനിലയിലാക്കി (11). 189 റണ്‍സിന് പിന്നിലായി രണ്ടാംവട്ട ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്‍ 134 റണ്‍സിന് പുറത്തായി.
പുറത്താകാതെ 80 റണ്‍സെടുത്ത് ഇംഗ്ലണ്ട് ഇന്നിങ്‌സിന് കരുത്തുപകര്‍ന്ന വിക്കറ്റ് കീപ്പര്‍ ജോസ് ബട്ലറാണ് കളിയിലെ കേമന്‍. പരമ്പരയുടെ താരമായി പാക് ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് അബ്ബാസ് തിരഞ്ഞെടുക്കപ്പെട്ടു. ഒന്നാം ടെസ്റ്റില്‍ പാകിസ്താന്‍ ഒന്‍പത് വിക്കറ്റിന് ജയിച്ചിരുന്നു. സ്‌കോര്‍: പാകിസ്താന്‍ 174, 134; ഇംഗ്ലണ്ട് 363.
രണ്ടിന്നിങ്‌സിലും പാക് ബാറ്റിങ് നിര അമ്പേ പരാജയപ്പെട്ടു. ലെഗ്‌സ്പിന്നര്‍ ശദബ് ഖാനാണ് (56) മത്സരത്തില്‍ അര്‍ധശതകം കുറിച്ച ഏക പാക് താരം. രണ്ടാമിന്നിങ്‌സില്‍ ഇമാം ഉള്‍ ഹഖ് (34), ഉസ്മാന്‍ സലാഹുദ്ദീന്‍ (33), അസ്ഹര്‍ അലി (11) എന്നിവര്‍ മാത്രമേ രണ്ടക്കം കടന്നുള്ളൂ. ഇംഗ്ലണ്ട് നിരയില്‍ രണ്ടിന്നിങ്‌സിലുമായി സ്റ്റ്യൂവര്‍ട്ട് ബ്രോഡ് ആറും ജയിംസ് ആന്‍ഡേഴ്‌സണ്‍ അഞ്ചും ക്രിസ് വോക്‌സ് നാലും വിക്കറ്റ് വീഴ്ത്തി.