അഹമ്മദാബാദ്: ഇന്ത്യയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ നാലാം മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ ഇംഗ്ലണ്ട് ടീമിന് ഐ.സി.സിയുടെ പിഴ. 

മത്സരത്തിലെ കുറഞ്ഞ ഓവര്‍ റേറ്റിന്റെ പേരില്‍ മാച്ച് ഫീയുടെ 20 ശതമാനമാണ് ടീമിന് പിഴ ചുമത്തിയിരിക്കുന്നത്.

ഐ.സി.സി എലൈറ്റ് പാനല്‍ മാച്ച് റഫറിയായ ജവഗല്‍ ശ്രീനാഥാണ് ടീമിന് പിഴയിട്ടത്. നിശ്ചിത സമയത്ത് എറിയേണ്ടതിലും ഒരു ഓവര്‍ കുറച്ചാണ് ഇംഗ്ലണ്ട് ടീം എറിഞ്ഞത്.

ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഓയിന്‍ മേര്‍ഗന്‍ കുറ്റം സമ്മതിച്ചതിനാല്‍ ഔദ്യോഗികമായി വാദം കേള്‍ക്കേണ്ട കാര്യമില്ല.

മത്സരത്തില്‍ എട്ടു റണ്‍സിന്റെ ജയം സ്വന്തമാക്കിയ ഇന്ത്യ പരമ്പര 2-2ന് സമനിലയിലാക്കിയിരുന്നു.

Content Highlights: England fined 20 percent match fee for slow over-rate