Photo: AFP
ലണ്ടന്‍: ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിലെ തോല്‍വിക്കു പിന്നാലെ ഇംഗ്ലണ്ട് ടീമില്‍ അഴിച്ചുപണി. മൂന്നാം ടെസ്റ്റിനുള്ള ടീമില്‍ നിന്ന് സാക്ക് ക്രൗളി, ഡോം സിബ്ലി എന്നിവരെ ഒഴിവാക്കി. ഇരുവരുടെയും മോശം ഫോമിനെ തുടര്‍ന്നാണ് തീരുമാനം.
പകരം ഡേവിഡ് മലാനെ ടീമിലേക്ക് തിരികെ വിളിച്ചിട്ടുണ്ട്. മൂന്നു വര്‍ഷത്തിനിടെ ആദ്യമായാണ് മലാന് ടെസ്റ്റ് സ്ക്വാഡിലെത്തുന്നത്. 2018 ഓഗസ്റ്റിലാണ് താരം ഇംഗ്ലണ്ടിനായി അവസാനമായി ടെസ്റ്റ് കളിച്ചത്. എഡ്ജ്ബാസ്റ്റണില് ഇന്ത്യയെ ഇംഗ്ലണ്ട് തോല്‍പ്പിച്ച മത്സരമായിരുന്നു ഇത്.
അതേസമയം രണ്ടാം ടെസ്റ്റിനിടെ പരിക്കേറ്റ പേസര്‍ മാര്‍ക്ക് വുഡ് ടീമില്‍ തുടരും. ബൗളര്‍ സഖ്വിബ് മഹ്മൂദിനെയും ടെസ്റ്റ് സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓഗസ്റ്റ് 25-ന് ലീഡ്സിലാണ് പരമ്പരയിലെ മൂന്നാം ടെസ്റ്റ്.
ലോര്‍ഡ്സില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ 151 റണ്‍സിനാണ് ആതിഥേയരായ ഇംഗ്ലണ്ട് പരാജയപ്പെട്ടത്. അവസാന ദിനം മികച്ച പോരാട്ടം കാഴ്ചവെച്ച ഇന്ത്യ ജയം സ്വന്തമാക്കുകയായിരുന്നു. ഇതോടെയാണ് ഇംഗ്ലണ്ട് അടിമുടി മാറ്റത്തിന് തയ്യാറാകുന്നത്.
Content Highlights: England drop Dom Sibley and Zak Crawley after
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..