ഇന്ത്യയ്‌ക്കെതിരായ വമ്പന്‍ വിജയത്തിലൂടെ ഇംഗ്ലണ്ടിന് ചരിത്രനേട്ടം


ഇന്ത്യയ്‌ക്കെതിരായ വിജയം ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ എക്കാലത്തെയും വലിയ നേട്ടങ്ങളിലൊന്നാണ്‌

Photo: twitter.com/ICC

എഡ്ജ്ബാസ്റ്റണ്‍: ഇന്ത്യയ്‌ക്കെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ വിജയിച്ച് ചരിത്രത്തില്‍ ഇടം നേടിയിരിക്കുകയാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം. ഇന്ത്യ ഉയര്‍ത്തിയ 378 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് വെറും മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയതീരത്തെത്തി.

ഇതോടെ ഇംഗ്ലണ്ട് അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പര സമനിലയിലാക്കി. ഈ വിജയം വെറുമൊരു വിജയമല്ല മറിച്ച് പുതിയൊരു റെക്കോഡാണ് ഇംഗ്ലണ്ടിന് സമ്മാനിച്ചിരിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ട് പിന്തുടര്‍ന്ന് നേടുന്ന ഏറ്റവും വലിയ വിജയമാണ് ഇന്ത്യയ്‌ക്കെതിരേ കുറിച്ചത്.

378 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ച ഇംഗ്ലണ്ട് ഇതിനുമുന്‍പ് ഓസ്‌ട്രേലിയയ്‌ക്കെതിരേ നേടിയ വിജയം പഴങ്കഥയാക്കി. ഇന്ത്യയ്‌ക്കെതിരായ വിജയം ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ എക്കാലത്തെയും വലിയ നേട്ടങ്ങളിലൊന്നാണ്‌. ഇതിനുമുന്‍പ് ഓസ്‌ട്രേലിയയ്‌ക്കെതിരേ 2019-ല്‍ ഇംഗ്ലണ്ട് 359 റണ്‍സ് ചേസ് ചെയ്തിരുന്നു.

ഇംഗ്ലണ്ടിലെ ലീഡ്‌സില്‍ നടന്ന ടെസ്റ്റ് മത്സരത്തില്‍ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 359 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി. അന്ന് ബെന്‍സ്റ്റോക്‌സിന്റെ സെഞ്ചുറിയാണ് ഇംഗ്ലണ്ടിന് രക്ഷയായത്.

എഡ്ജ്ബാസ്റ്റണില്‍ ചേസ് ചെയ്യുന്ന ഒരു ടീമിന്റെ ഏറ്റവും വലിയ വിജയം എന്ന റെക്കോഡും ഇംഗ്ലണ്ട് ഈ മത്സരത്തിലൂടെ സ്വന്തമാക്കി. 281 റണ്‍സ് പിന്തുടര്‍ന്ന് വിജയിച്ച ദക്ഷിണാഫ്രിക്കയുടെ റെക്കോഡാണ് ഇംഗ്ലണ്ട് മറികടന്നത്. ഇന്ത്യയ്‌ക്കെതിരേ ഒരു ടീം ചെയ്‌സ് ചെയ്ത് നേടുന്ന ഏറ്റവും വലിയ വിജയം കൂടിയാണിത്.

ലോകക്രിക്കറ്റില്‍ ഉയര്‍ന്ന സ്‌കോര്‍ പിന്തുടര്‍ന്ന് വിജയിച്ച ടീമുകളുടെ പട്ടികയില്‍ ഇംഗ്ലണ്ട് ഈ വിജയത്തോടെ എട്ടാമതെത്തി. ഓസ്‌ട്രേലിയയ്‌ക്കെതിരേ 2003-ല്‍ 418 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ച വെസ്റ്റ് ഇന്‍ഡീസാണ് പട്ടികയില്‍ ഒന്നാമത്. വെസ്റ്റ് ഇന്‍ഡീസിനെതിരേ 1976-ല്‍ 403 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ച ഇന്ത്യ പട്ടികയില്‍ നാലാമതുണ്ട്.

Content Highlights: india vs england, ind vs eng, india test, cricket news, indian cricket, england cricket, sports news

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022


14:00

'ഞാൻ ചെല്ലുമ്പോഴേക്കും അ‌ച്ഛന്റെ ദേഹത്തെ ചൂടുപോലും പോയിരുന്നു' | Suresh Gopi | Gokul | Talkies

Jul 26, 2022

Most Commented