Photo: twitter.com/englandcricket
ആന്റിഗ്വ: 2022 അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിന്റെ സൂപ്പര്‍ ലീഗ് സെമി ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ടീമായി ഇംഗ്ലണ്ട്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ആറുവിക്കറ്റിന് തകര്‍ത്താണ് ഇംഗ്ലണ്ട് സെമിയിലെത്തിയത്.
ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 210 റണ്‍സ് വിജയലക്ഷ്യം ഇംഗ്ലണ്ട് 31.2 ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 88 റണ്‍സെടുത്ത ജേക്കബ് ബെതെലും നാലുവിക്കറ്റ് വീഴ്ത്തിയ റെഹാന് അഹമ്മദുമാണ് ഇംഗ്ലണ്ടിന് അനായാസ വിജയം സമ്മാനിച്ചത്.
ടോസ് നേടി ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി 97 റണ്‍സെടുത്ത ഡെവാള്‍ഡ് ബ്രെവിസ് മാത്രമാണ് പിടിച്ചുനിന്നത്. 88 പന്തുകളില്‍ നിന്ന് ഒന്‍പത് ഫോറിന്റെയും നാല് സിക്സിന്റെയും അകമ്പടിയോടെയാണ് ബ്രെവിസ് 97 റണ്‍സെടുത്തത്. 27 റണ്‍സെടുത്ത ജെറാര്‍ഡസ് മാരിയും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. 43.4 ഓവറില്‍ ടീം 209 റണ്‍സിന് ഓള് ഔട്ടായി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനായി ഓപ്പണര്‍ ജേക്കബ് ബെതെല്‍ വെറും 42 പന്തുകളില്‍ നിന്ന് 16 ഫോറിന്റെയും രണ്ട് സിക്സിന്റെയും അകമ്പടിയോടെ 88 റണ്‍സെടുത്തു. 47 റണ്‍സെടുത്ത് പുറത്താവാതെ നിന്ന വില്യം ലക്സ്ടണും മികച്ച പ്രകടനം പുറത്തെടുത്തു. സൂപ്പര്‍ ലീഗ് സെമി ഫൈനലില്‍ ശ്രീലങ്കയോ അഫ്ഗാനിസ്താനോ ആയിരിക്കും ഇംഗ്ലണ്ടിന്റെ എതിരാളി.
Content Highlights:England defeat South Africa, become first team to reach Super League semis in U 19 world cup
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..