
ആഷസ് ടെസ്റ്റിനിടെ ഇംഗ്ലണ്ട് ടീം | Photo: ANI
മെല്‍ബണ്‍: ആഷസ് ടെസ്റ്റിനിടെ ഇംഗ്ലണ്ട് ക്യാമ്പില്‍ കോവിഡ് ഭീതി. മൂന്നാം ആഷസ് ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ ഇംഗ്ലണ്ട് ടീമിനൊപ്പമുള്ള രണ്ട് സപ്പോര്‍ട്ട് സ്റ്റാഫിനും രണ്ട് കുടുംബാംഗങ്ങള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. മൂന്നാം ടെസ്റ്റിനായി ടീം ഹോട്ടലില്‍ നിന്ന് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് പോകുന്നതിന് മുമ്പ് ഇംഗ്ലണ്ട് ടീമിലെ എല്ലാവര്ക്കും ആന്റിജന്‍ ടെസ്റ്റ് നടത്തുകയായിരുന്നു.
കോവിഡ് പോസിറ്റീവ് ആയവര്‍ നിലവില്‍ ഐസൊലേഷനിലാണ്. ടീമിലെ മറ്റംഗങ്ങളെ വീണ്ടും ആന്റിജന്‍ ടെസ്റ്റിന് വിധേയമാക്കിയപ്പോള്‍ റിസള്‍ട്ട് നെഗറ്റീവ് ആയിരുന്നു. പിസിആര്‍ ടെസ്റ്റും നടത്തിയിട്ടുണ്ട്. അതിന്റെ റിസള്‍ട്ട് ചൊവ്വാഴ്ച്ചയേ വരൂ.
ടെസ്റ്റിന്റെ ഓസ്ട്രേലിയന്‍ സംപ്രേഷകരായ സെവെന്‍ നെറ്റ്വര്‍ക്കിന്റെ ഒരു സ്റ്റാഫിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ അവസാന നിമിഷം സെവെന്‍ നെറ്റ്വര്‍ക്ക് കമന്റേറ്ററെ മാറ്റി.
മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം പിന്നിടുമ്പോള്‍ ഇംഗ്ലണ്ട് രണ്ടാമിന്നിങ്സില്‍ നാല് വിക്കറ്റിന് 31 റണ്‍സെന്ന നിലയിലാണ്. ഓസ്ട്രേലിയയുടെ ലീഡ് മറികടക്കാന്‍ ഇംഗ്ലണ്ടിന് ഇനിയും 51 റണ്‍സ് വേണം. ബ്രിസ്ബെയിനിലും അഡ്ലെയ്ഡിലും നടന്ന ആദ്യ രണ്ടു ടെസ്റ്റുകളില്‍ ഓസ്ട്രേലിയ വിജയിച്ചിരുന്നു.
Content Highlights: England Camp Rocked By Four Covid Cases At Melbourne Ashes Test
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..