കൊടുങ്കാറ്റായി ഹാരി ബ്രൂക്, മൂന്നാം ട്വന്റി 20യില്‍ പാകിസ്താനെതിരേ ഇംഗ്ലണ്ടിന് വിജയം


ഈ വിജയത്തോടെ ഏഴ് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് 2-1 ന് ലീഡെടുത്തു

Photo: AP

കറാച്ചി: യുവതാരം ഹാരി ബ്രൂക്കിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ കരുത്തില്‍ പാകിസ്താനെ തകര്‍ത്ത് ഇംഗ്ലണ്ട്. പാകിസ്താനെതിരായ പരമ്പരയിലെ മൂന്നാം ട്വന്റി 20യില്‍ 63 റണ്‍സിനാണ് ഇംഗ്ലണ്ട് ആതിഥേയരെ കീഴടക്കിയത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 222 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്താന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

ഈ വിജയത്തോടെ ഏഴ് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് 2-1 ന് ലീഡെടുത്തു. ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെടുത്തു. വെറും 35 പന്തുകളില്‍ നിന്ന് 81 റണ്‍സെടുത്ത ബ്രൂക്കാണ് ഇംഗ്ലണ്ടിന്റെ ഹീറോ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തില്‍ തിരിച്ചടി നേരിട്ടു. 82 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടു.



പിന്നീട് ക്രീസിലൊന്നിച്ച ബ്രൂക്കും ബെന്‍ ഡക്കറ്റും ചേര്‍ന്ന് ഇംഗ്ലണ്ടിനെ മികച്ച സ്‌കോറിലെത്തിക്കുകയായിരുന്നു. ബ്രൂക് എട്ട് ഫോറിന്റെയും അഞ്ച് സിക്‌സിന്റെയും അകമ്പടിയോടെയാണ് 81 റണ്‍സെടുത്തത്. മറുവശത്ത് ഡക്കറ്റ് വേറിട്ട ഷോട്ടുകളുമായി കളം നിറഞ്ഞു. താരം 42 പന്തുകളില്‍ നിന്ന് എട്ട് ഫോറിന്റെയും ഒരു സിക്‌സിന്റെയും സഹായത്തില്‍ 70 റണ്‍സെടുത്തു. ഇരുവരും 139 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. പാകിസ്താന് വേണ്ടി ഉസ്മാന്‍ ഖാദിര്‍ രണ്ട് വിക്കറ്റെടുത്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് വേണ്ടി പതിവുപോലെ മുഹമ്മദ് റിസ്വാനും നായകന്‍ ബാബര്‍ അസമുമാണ് ക്രീസിലെത്തിയത്. കഴിഞ്ഞ മത്സരത്തില്‍ 200ലധികം റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ഈ സഖ്യം തന്നെയായിരുന്നു ഇംഗ്ലണ്ടിന്റെ പേടിസ്വപ്നം. എന്നാല്‍ മൂന്നാം ട്വന്റി 20യില്‍ ടീമിലിടം നേടിയ മാര്‍ക്ക് വുഡും റീസ് ടോപ്ലിയും ഇരുവരെയും മടക്കി പാകിസ്താന് തിരിച്ചടി നല്‍കി.

വെറും എട്ട് റണ്‍സ് വീതമാണ് ബാബറിനും റിസ്വാനും നേടാനായത്. ബാബറിനെ മാര്‍ക്ക് വുഡും റിസ്വാനെ ടോപ്ലിയും മടക്കി. ഒരു ഘട്ടത്തില്‍ പാകിസ്താന്‍ 28 ന് നാല് എന്ന നിലയിലേക്ക് കൂപ്പുകുത്തിയിരുന്നു. എന്നാല്‍ ഷാന്‍ മസൂദിന്റെ ഒറ്റയാള്‍ പോരാട്ടമാണ് ടീമിന് തുണയായത്. താരം 40 പന്തുകളില്‍ നിന്ന് മൂന്ന് ഫോറിന്റെയും നാല് സിക്‌സിന്റെയും സഹായത്തോടെ 65 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. പാകിസ്താന്റെ മറുപടി ബാറ്റിങ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സില്‍ ഒതുങ്ങി.

ഇംഗ്ലണ്ടിനായി മാര്‍ക്ക് വുഡ് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ആദില്‍ റഷീദ് രണ്ട് വിക്കറ്റ് വീഴ്ത്തി. റീസ് ടോപ്ലിയും സാം കറനും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. പരമ്പരയിലെ അടുത്ത മത്സരം സെപ്റ്റംബര്‍ 25 ന് നടക്കും.

Content Highlights: england vs pakistan, pkistan vs england, oak vs eng, cricket, twenty 20, sports news, cricket news


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented