Photo: twitter.com/ICC
മുള്‍ട്ടാന്‍: പാകിസ്താനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം മത്സരം വിജയിച്ചതോടെയാണ് ഇംഗ്ലണ്ട് പരമ്പര നേടിയത്. 22 വര്‍ഷത്തിനുശേഷമാണ് ഇംഗ്ലണ്ട് പാകിസ്താനില്‍ ഒരു ടെസ്റ്റ് പരമ്പര നേടുന്നത്.
രണ്ടാം ടെസ്റ്റില്‍ 26 റണ്‍സിനാണ് ഇംഗ്ലണ്ടിന്റെ വിജയം. ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സില്‍ ഉയര്‍ത്തിയ 355 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്താന്‍ 328 റണ്‍സിന് ഓള്‍ ഔട്ടായി. സ്‌കോര്‍: ഇംഗ്ലണ്ട് 281, 275. പാകിസ്താന്‍ 202, 328.
ടോസ് നേടിയ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്‌സില്‍ 281 റണ്‍സിന് പുറത്തായി. 63 റണ്‍സെടുത്ത ബെന്‍ ഡക്കറ്റും 60 റണ്‍സ് നേടിയ ഒലി പോപ്പുമാണ് ഇംഗ്ലണ്ടിനായി തിളങ്ങിയത്. ഏഴുവിക്കറ്റ് വീഴ്്ത്തിയ യുവതാരം അബ്‌റാര്‍ അഹമ്മദ് പാകിസ്താന് വേണ്ടി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. പിന്നാലെ ബാറ്റിങ് ആരംഭിച്ച പാകിസ്താന്‍ വെറും 202 റണ്‍സിന് ഓള്‍ ഔട്ടായി. നായകന്‍ ബാബര്‍ അസം 75 റണ്‍സെടുത്ത് ടോപ് സ്‌കോററായി. ഇംഗ്ലണ്ടിനായി ജാക്ക് ലീച്ച് നാല് വിക്കറ്റെടുത്തു.
69 റണ്‍സ് ഒന്നാം ഇന്നിങ്‌സ് ലീഡുമായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് 275 റണ്‍സിന് ഓള്‍ ഔട്ടായി. 108 റണ്‍സെടുത്ത ഹാരി ബ്രൂക്ക് സെഞ്ചുറിയുമായി ഇംഗ്ലണ്ടിനെ മുന്നില്‍ നിന്ന് നയിച്ചു. പാകിസ്താന് വേണ്ടി രണ്ടാം ഇന്നിങ്‌സിലും അബ്‌റാര്‍ അഹമ്മദ് തിളങ്ങി. നാല് വിക്കറ്റ് വീഴ്ത്തിയ അബ്‌റാര്‍ രണ്ട് ഇന്നിങ്‌സിലുമായി 11 വിക്കറ്റുകളാണ് നേടിയത്. ഇതോടെ ഇംഗ്ലണ്ട് പാകിസ്താന് മുന്നില്‍ 355 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തി.
വലിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച പാകിസ്താന്‍ പടിക്കല്‍ കലമുടയ്ക്കുകയായിരുന്നു. 328 റണ്‍സില്‍ ടീം ഓള്‍ ഔട്ടായി. 94 റണ്‍സെടുത്ത സൗദി ഷക്കീലും 60 റണ്‍സ് നേടിയ ഇമാം ഉള്‍ ഹഖും പാകിസ്താന് വേണ്ടി പൊരുതിയെങ്കിലും ലക്ഷ്യം കാണാനായില്ല. ഇംഗ്ലണ്ടിനായി മാര്‍ക്ക് വുഡ് നാല് വിക്കറ്റ് വീഴ്ത്തി. പരമ്പരയിലെ അവസാന മത്സരം ഡിസംബര്‍ 17 ന് ആരംഭിക്കും.
Content Highlights: england cricket, pakistan cricket, england vs pakistan, eng vs pak, sports news, cricket news, sport
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..