ബാറ്റിങ് നിര തകര്‍ന്നു; ഇന്ത്യന്‍ വനിതകളെ നാലുവിക്കറ്റിന് കീഴടക്കി ഇംഗ്ലണ്ട് 


ഇന്ത്യ ഉയര്‍ത്തിയ 135 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 31.2 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി

Photo: twitter.com/cricketworldcup

ബേയ് ഓവല്‍: 2022 വനിതാ ലോകകപ്പില്‍ ഇന്ത്യയെ നാലുവിക്കറ്റിന് തകര്‍ത്ത് ഇംഗ്ലണ്ട്. ഇന്ത്യ ഉയര്‍ത്തിയ 135 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 31.2 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി. സ്‌കോര്‍: ഇന്ത്യ 36.2 ഓവറില്‍ 134 ന് ഓള്‍ ഔട്ട്. ഇംഗ്ലണ്ട് 31.2 ഓവറില്‍ ആറിന് 136.

ലോകകപ്പില്‍ ഇന്ത്യയുടെ രണ്ടാം തോല്‍വിയാണിത്. ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നതാണ് ഇന്ത്യയ്ക്ക് വിനയായത്. ഓപ്പണര്‍ സ്മൃതി മന്ദാനയും റിച്ച ഘോഷും മാത്രമാണ് ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി സ്മൃതി 35 റണ്‍സെടുത്തു. 33 റണ്‍സെടുത്ത റിച്ച ഘോഷും മികച്ച പ്രകടനം പുറത്തെടുത്തു. വെറും നാല് ബാറ്റര്‍മാര്‍ മാത്രമാണ് രണ്ടക്കം കണ്ടത്. ഇംഗ്ലണ്ടിനുവേണ്ടി ചാര്‍ലി ഡീന്‍ 8.2 ഓവറില്‍ വെറും 23 റണ്‍സ് മാത്രം വിട്ടുനല്‍കി നാലുവിക്കറ്റെടുത്തു.

135 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടും തകര്‍ച്ചയോടെയാണ് തുടങ്ങിയത്. നാല് റണ്‍സെടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായ ഇംഗ്ലണ്ടിനെ നായിക ഹീത്തര്‍ നൈറ്റും നാറ്റ് സൈവറും ചേര്‍ന്ന് രക്ഷിച്ചു. നൈറ്റ് 72 പന്തുകളില്‍ നിന്ന് 53 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. സൈവര്‍ 45 റണ്‍സെടുത്ത് പുറത്തായി.

ഇന്ത്യയ്ക്ക് വേണ്ടി മേഘ്‌ന സിങ് മൂന്നുവിക്കറ്റെടുത്തപ്പോള്‍ ജൂലന്‍ ഗോസ്വാമി, രാജേശ്വരി ഗെയ്ക്‌വാദ്, പൂജ വസ്ത്രാകര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ഈ തോല്‍വിയോടെ ഇന്ത്യ പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് വീണു. നാല് മത്സരങ്ങളില്‍ നിന്ന് രണ്ട് വീതം ജയവും തോല്‍വിയുമുള്ള ഇന്ത്യയ്ക്ക് നാല് പോയന്റാണുള്ളത്. ഓസ്‌ട്രേലിയയാണ് പട്ടികയില്‍ ഒന്നാമത്. ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്ത് തുടരുന്നു. ഈ വിജയത്തോടെ ഇംഗ്ലണ്ട് ആറാം സ്ഥാനത്തേക്കുയര്‍ന്നു. ടൂര്‍ണമെന്റിലെ ഇംഗ്ലണ്ടിന്റെ ആദ്യ വിജയമാണിത്.

Content Highlights: england beat india by four wickets in womens cricket world cup 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


dr jose sebastian

4 min

'അക്കിടിമറയ്ക്കാൻ കുറ്റം കേന്ദ്രത്തിന്, മധ്യവര്‍ഗത്തിനുവേണ്ടി സാധാരണക്കാരനുമേല്‍ നികുതി ചുമത്തുന്നു'

Feb 3, 2023

Most Commented