ലോര്‍ഡ്‌സ്: ആഷസ് ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് മോശം തുടക്കം. ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ്ങിനയച്ച ആതിഥേയര്‍ക്ക് 100 റണ്‍സ് എത്തും മുന്‍പേ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ഹെയ്‌സല്‍വുഡാണ് മൂന്നു പേരെയും മടക്കിയത്.

ഓപ്പണര്‍ ജേസണ്‍ റോയ് (0), ജോ റൂട്ട് (14), ജോ ഡെന്‍ലി (30) എന്നിവരാണ് പുറത്തായത്. രണ്ടാം ഓവറില്‍ തന്നെ റോയിയെ പുറത്താക്കി ഹെയ്‌സല്‍വുഡ് ഓസ്‌ട്രേലിയക്ക് ഉജ്വല തുടക്കമാണ് നല്‍കിയത്. പത്താം ഓവറില്‍ റൂട്ടിനെയും ഹെയ്‌സല്‍വുഡ് തന്നെ മടക്കി.

ബര്‍മിങ്ങാമില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ 251 റണ്‍സിനാണ് ഓസ്‌ട്രേലിയ വിജയിച്ചത്.

Content Highlights: England Australia Ashes Second Cricket Test