ട്വന്റി 20 ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു, ജേസണ്‍ റോയ് പുറത്ത്


ജോസ് ബട്‌ലറാണ് ഇംഗ്ലണ്ട് ടീമിന്റെ നായകന്‍

Photo: twitter.com/englandcricket

ലണ്ടന്‍: 2022 ട്വന്റി 20 ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. സീനിയര്‍ താരവും ഓപ്പണര്‍ ബാറ്ററുമായ ജേസണ്‍ റോയ് ടീമില്‍ നിന്ന് പുറത്തായി. 15 അംഗ ടീമിനെയാണ് ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് (ഇ.സി.ബി) പ്രഖ്യാപിച്ചത്.

ഇത്തവണ ഓസ്‌ട്രേലിയയാണ് ട്വന്റി 20 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ടൂര്‍ണമെന്റ് നടക്കും. ജോസ് ബട്‌ലറാണ് ഇംഗ്ലണ്ട് ടീമിന്റെ നായകന്‍. ക്രിസ് വോക്‌സ്, മാര്‍ക്ക് വുഡ് തുടങ്ങിയവര്‍ ടീമിലിടം നേടി.

ജേസണ്‍ റോയ് കഴിഞ്ഞ കുറേ മാസങ്ങളായി ഫോമിന്റെ നിഴലിലാണ്. അവസാന ആറ് ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് വെറും 78 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. ജേസണ്‍ റോയ്ക്ക് പകരം യുവതാരം ഫില്‍ സാള്‍ട്ട് ടീമിലിടം നേടി.

ടീം ഇംഗ്ലണ്ട്: ജോസ് ബട്‌ലര്‍, മോയിന്‍ അലി, ജോണി ബെയര്‍സ്‌റ്റോ, ഹാരി ബ്രൂക്ക്, സാം കറന്‍, ക്രിസ് ജോര്‍ദാന്‍, ലിയാം ലിവിങ്‌സ്റ്റണ്‍, ഡേവിഡ് മലാന്‍, ആദില്‍ റഷീദ്, ഫില്‍ സാള്‍ട്ട്, ബെന്‍ സ്റ്റോക്‌സ്, റീസ് ടോപ്ലി, ഡേവിഡ് വില്ലി, ക്രിസ് വോക്‌സ്, മാര്‍ക്ക് വുഡ്.

Content Highlights: 2022 cricket world cup, t20 world cup, twenty 20 world cup 2022, england squad, cricket news


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
anas

2 min

പോയത് നാലുകോടി രൂപ; ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തയച്ച് സംരംഭകന്‍

Oct 7, 2022


'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented